GULF & FOREIGN NEWSTOP NEWS

നേപ്പാളിൽ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാൻ സാധ്യതയെന്ന് ചൈനയുടെ മുന്നറിയിപ്പ്, മിന്നൽ പ്രളയഭീതിയിൽ പ്രദേശം.

Sponsored

ബെയ്ജിങ്: മിന്നൽ പ്രളയം വലിയ നാശം വിതച്ച നേപ്പാളിൽ വീണ്ടും ഹിമതടാകം രൂപപ്പെടുന്നതായും അവ പൊട്ടാൻ സാധ്യതയുള്ളതായും ചൈനയുടെ മുന്നറിയിപ്പ്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. അതേസമയം, ദുരന്തത്തിൽ മരണസംഖ്യ കുത്തനെ ഉയരുകയാണ്. ഇതുവരെ 626 മരണങ്ങൾ സ്ഥിരീകരിച്ചു.

മിന്നൽ പ്രളയത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞ നേപ്പാളിൽ വീണ്ടും ഹിമതടാകം പൊട്ടിയേക്കാമെന്ന ഭീതിയാണ് നിലനിൽക്കുന്നത്. ദുരന്തം നടന്ന പ്രദേശത്തിന് ചുറ്റും ഇപ്പോഴും ഹിമാനികളും ഹിമതടാകങ്ങളും ഉണ്ടെന്നും അവ പൊട്ടിയേക്കാമെന്നും ചൈന മുന്നറിയിപ്പ് നൽകി. പ്രദേശത്ത് പുതുതായി രണ്ട് ഹിമതടാകങ്ങൾ രൂപപ്പെട്ടത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

ഈ ഭീതി നിലനിൽക്കുന്നത് രക്ഷാപ്രവർത്തനത്തിനും ദുരന്തനിവാരണത്തിനും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി. കനത്ത മഴ കാരണം പ്രദേശത്തെ ജലനിരപ്പ് ഉയരുന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമായിട്ടുണ്ടെന്ന് നേപ്പാളിലെ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ചോച്ചെൻ ഖോല നദിയുടെയും പുരെപു സാങ്പു നദിയുടെയും സംഗമസ്ഥാനത്തിനടുത്തുള്ള തടാകം കവിഞ്ഞൊഴുകിയതായും ഇത് പൊട്ടാനുള്ള സാധ്യത കൂടുതലാണെന്നും ചൈനീസ് സർക്കാർ വ്യക്തമാക്കി.

Sponsored

തുടർച്ചയായ കനത്ത മഴയെ തുടർന്ന് ദുവാകോട്ട് എന്ന പ്രദേശത്താണ് ഏറ്റവും വലിയ നാശനഷ്ടമുണ്ടായിരിക്കുന്നത്. 35 രാജ്യങ്ങളിൽ നിന്നുള്ളവരെ ദുവാകോട്ടിൽ കാണാതായിട്ടുണ്ടെന്നാണ് നേപ്പാൾ സർക്കാർ സ്ഥിരീകരിച്ചിട്ടുള്ളത്. 149 ഇന്ത്യക്കാർ നേപ്പാളിൽ നിന്നും ചൈനയിലെത്തിയതായും നിലവിൽ നാനൂറോളം ഇന്ത്യക്കാർ ചൈനയിലുണ്ടെന്നും വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 320 ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button