INDIA NEWSKERALA NEWSTOP NEWS

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; തൊടുപുഴയിൽ വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം തകർത്ത് സഹപാഠികൾ.

Sponsored

ഇടുക്കി: ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് ഇടുക്കി തൊടുപുഴയിൽ വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം തകർത്ത് സഹപാഠികൾ. തൊടുപുഴ ഗ്രാൻഡിസ് സ്ഥാപനത്തിലെ വിദ്യാർത്ഥിയും അണക്കര സ്വദേശിയുമായ 19 കാരനാണ് ക്രൂരമായ മർദനമേറ്റത്. തൊടുപുഴയിലെ ഗ്രാൻഡിസ് സ്ഥാപനത്തിൽ മൊബൈൽ, ലാപ്ടോപ്പ് സർവീസ് കോഴ്സിന് പഠിക്കുന്ന 19 കാരനാണ് സഹപാഠികളിൽ നിന്ന് ക്രൂരമർദ്ദനമേറ്റത്.

ഹോസ്റ്റലിൽ മൂന്നുപേർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നത് കണ്ട വിദ്യാർത്ഥി, അധ്യാപകരുടെ നിർദേശപ്രകാരം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി നൽകി. എന്നാൽ, ലഹരി ഉപയോഗിച്ചവരെ ചോദ്യം ചെയ്ത് വിട്ടയച്ച അധ്യാപകർ ഇവർക്കെതിരെ നടപടിയൊന്നുമെടുത്തില്ല. ദൃശ്യങ്ങൾ കൈമാറിയത് 19കാരൻ ആണെന്ന് മനസിലായതോടെയാണ് സഹപാഠികൾ ചേർന്ന് ജനനേന്ദ്രിയം അടക്കം മർദിച്ച് തകർത്തത്.

സംഭവത്തിൽ ഒരാളെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും, പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി വീട്ടുകാർക്കൊപ്പം വിട്ടയച്ചു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുമില്ല.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button