വന്ദേമാതരം വിവാദം: ‘ഓഗസ്റ്റ് 15-ന് കാണാം, സർക്കാരിൻ്റെയും യു.ഡി.എഫിന്റെയും നിലപാട് വ്യക്തമാകും’ – വി.ഡി. സതീശൻ.

തിരുവനന്തപുരം: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിന് കൃത്യമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വന്ദേമാതരം വിഷയത്തിൽ സർക്കാരിനുള്ള വ്യക്തമായ നിലപാട് ഓഗസ്റ്റ് 15 സ്വാതന്ത്യദിനാഘോഷ വേളയിൽ വ്യക്തമാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച നിർദേശത്തിൽ വന്ദേമാതരം മുഴുവനായും പാടണമെന്നാണ് ഉള്ളതെന്നും, അതിനെ അധിക്ഷേപിക്കുകയോ പാടാതിരിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാമെന്നും പറയുന്നുണ്ട്. എന്നാൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് സർക്കാരിന് ഈ വിഷയത്തിൽ കൃത്യമായ നിലപാടുണ്ടെന്നും അതനുസരിച്ച് മാത്രമേ കാര്യങ്ങൾ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
“സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സർക്കാരിന് കൃത്യമായ നിലപാടുണ്ട്. യു.ഡി.എഫിനും ഇക്കാര്യത്തിൽ വ്യക്തമായ നയമുണ്ട്. ഓഗസ്റ്റ് 15-ന് ഇനി അധികം ദിവസങ്ങളില്ലല്ലോ, നിലപാട് എന്താണെന്ന് അപ്പോൾ എല്ലാവർക്കും മനസ്സിലാകും,” വി.ഡി. സതീശൻ പറഞ്ഞു.
വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്ര നിർദേശങ്ങൾ വന്നിട്ടുണ്ടെന്നും നോട്ടിഫിക്കേഷൻ ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. എന്നാൽ സംസ്ഥാന സർക്കാരിനും യു.ഡി.എഫ് മുന്നണിക്കും ഇക്കാര്യത്തിൽ വ്യക്തവും സ്വതന്ത്രവുമായ നിലപാടുണ്ടെന്നും ആ നിലപാടിൽ ഉറച്ചുനിന്ന് മാത്രമേ തുടർനടപടികൾ ഉണ്ടാകൂ എന്നും അദ്ദേഹം ആവർത്തിച്ചു.
For more details: The Indian Messenger



