INDIA NEWSTOP NEWS

‘സാമ്പത്തിക മാനദണ്ഡം മാത്രം മതി’; ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം, പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

Sponsored

ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം അടിസ്ഥാനമാക്കി സംവരണം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. റിസർവേഷൻ ഹട്ടാവോ ആന്ദോളൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ആദ്യം പ്രതിഷേധത്തിന് അനുമതി നൽകാതിരുന്ന പൊലീസ് പിന്നീട് വൈകിട്ട് 4 മണിവരെ 500 പേർക്ക് മാത്രം അനുമതി നൽകി. എന്നാൽ, അനുവദിച്ച സമയം കഴിഞ്ഞും പ്രതിഷേധക്കാർ ജന്തർ മന്തിറിൽ തുടർന്നതോടെ പൊലീസ് ബലം പ്രയോഗിച്ച് ഇവരെ നീക്കി.

ഇൻസ്റ്റാഗ്രാമിലെ റിസർവേഷൻ ഹട്ടാവോ ആന്ദോളൻ എന്ന പേജിലൂടെ ഉയർന്ന ആഹ്വാനത്തിന് പിന്നാലെയായിരുന്നു പ്രതിഷേധം. പ്രതിഷേധങ്ങളെ തുടർന്ന് ജന്തർ മന്തറിലും സമീപ പ്രദേശങ്ങളിലും ദില്ലി പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button