INDIA NEWSKERALA NEWSTOP NEWS

സ്ട്രോക്ക് ബാധിച്ച് കിടന്ന സ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.

Sponsored

കൊല്ലം: സ്ട്രോക്ക് ബാധിച്ച് ശരീരം തളർന്ന് കിടന്നിരുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പടപ്പക്കര ചരുവിള വീട്ടിൽ രാജു (53)വിനെ ആണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്.

കിടപ്പുമുറിയിൽ അതിക്രമിച്ച് കയറിയ പ്രതി കട്ടിലിൽ കിടന്നിരുന്ന പരാതിക്കാരിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. പരാതിക്കാരിയുടെ യൂറിൻ ട്യൂബ് വലിച്ചുപൊട്ടിക്കുകയും മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പൊലീസ് അറിയിച്ചു.

കുണ്ടറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദ്, എസ്.ഐ. വിഷ്ണു, എ.എസ്.ഐ. ഷിന്റോ, കൈലാസ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. 2020 ൽ കുണ്ടറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കുറ്റകരമായ നരഹത്യാ ശ്രമക്കേസിലും പ്രതിയാണ് ഇയാൾ. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button