തൃശൂർ കൈപമംഗലത്ത് നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി 8 മരണം; മരിച്ചവരിൽ 7 എൻജിനീയറിങ് വിദ്യാർത്ഥികളും.

തൃശൂർ: തൃശൂർ കൈപമംഗലത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി എട്ടുപേർ മരിച്ചു. തമിഴ്‌നാട് ദിണ്ടിഗലിലെ പി.എസ്.എൻ.എ എഞ്ചിനീയറിങ് കോളേജിൽ നിന്നും കേരളത്തിലേക്ക് വിനോദയാത്രയ്ക്കായി എത്തിയ ഏഴ് വിദ്യാർത്ഥികളും കാർ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. കൈപമംഗലം പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്ച രാത്രി 11:42 ഓടെയായിരുന്നു നടുക്കുന്ന സംഭവം.
സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), പ്രസന്ന (മധുര), യുവസഞ്ജിത് (20, ദിണ്ടിഗൽ) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാറിലുണ്ടായിരുന്ന ഏഴുപേർ അപകടസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യെയുമാണ് മരണപ്പെട്ടത്.
ഗുരുവായൂർ ഭാഗത്തുനിന്നും കൊടുങ്ങല്ലൂരിലേക്ക് അമിതവേഗതയിൽ സഞ്ചരിക്കുകയായിരുന്ന തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള സെവൻ സീറ്റർ കാർ, ദേശീയപാത വികസന നിർമ്മാണം നടക്കുന്ന ഭാഗത്ത് നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിയുടെ പിന്നിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു. വലിയ ശബ്ദം കേട്ട് ലോറിയിൽ ഉറങ്ങിക്കിടന്ന ഡ്രൈവറും നാട്ടുകാരും ചേർന്നാണ് വിവരമറിയിച്ചത്. തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കാർ പൂർണ്ണമായും തകർന്ന നിലയിലായിരുന്നു.
For more details: The Indian Messenger



