റേസിങ് വേദിയിൽ സൗഹൃദം പുതുക്കി വിജയും അജിത്തും; യുകെയിലെ ദൃശ്യങ്ങൾ വൈറൽ.

ലണ്ടൻ: ബ്രിട്ടനിലെ പ്രശസ്തമായ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന ‘മാൻസ് കപ്പ്’ അന്താരാഷ്ട്ര റേസിങ് വേദിയിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയും തമിഴ് സൂപ്പർതാരം അജിത് കുമാറും തമ്മിൽ കണ്ടുമുട്ടിയത് ആവേശ തരംഗമാകുന്നു. മത്സരവേദിയിൽ എത്തിയ വിജയ് ഓടിയെത്തി അജിത്തിനെ കെട്ടിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് തരംഗമായത്.
സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന മത്സരത്തിൽ ‘അജിത് റെഡ്ആന്റ് ബൈ വിരാജ്’ ടീമിനായി എൽ.എം.പി.3 പ്രോ-ആം (LMP3 Pro-Am) വിഭാഗത്തിലാണ് അജിത് മത്സരിക്കുന്നത്. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ പ്രധാന റേസ് ഫ്ലാഗ് ഓഫ് ചെയ്തത് മുഖ്യമന്ത്രി വിജയ് ആണ്.
വർഷങ്ങളോളം വെള്ളിത്തിരയിൽ ബോക്സ് ഓഫീസ് പോരാട്ടങ്ങൾ നടത്തുമ്പോഴും മാതൃകാപരമായ സൗഹൃദം കാത്തുസൂക്ഷിച്ച ഇരുവരുടെയും ലണ്ടനിലെ ഈ കൂടിക്കാഴ്ച ആരാധകർ വൻ ആഘോഷമാക്കുകയാണ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ അജിത്, വിജയിയെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചിരുന്ന വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു.
For more details: The Indian Messenger



