INDIA NEWSKERALA NEWSTOP NEWS

ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകുന്നേരം 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി.

Sponsored

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുള്ളതായി കെഎസ്ഇബി അറിയിച്ചു. രാത്രി 7 മണിക്കും 12 മണിക്കും ഇടയിലുള്ള സമയങ്ങളിലാണ് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത. ഉപഭോക്താക്കൾക്ക് 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി തടസ്സം നേരിട്ടേക്കാം.

ഇന്നലെയും സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. ദേശീയതലത്തിൽ ഉണ്ടായ വൈദ്യുതി ലഭ്യതക്കുറവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് കെഎസ്ഇബി വ്യക്തമാക്കി. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള പീക്ക് സമയങ്ങളിൽ കേരളത്തിൽ 600 മുതൽ 700 മെഗാവാട്ടിന്റെ വരെ കുറവ് അനുഭവപ്പെടുന്നുണ്ട്.

പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവും സംസ്ഥാനത്ത് മഴ കുറഞ്ഞതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയതായി അധികൃതർ വിശദീകരിച്ചു. പ്രതിസന്ധി പരിഹരിക്കുന്നത് വരെ വൈദ്യുതി വിനിയോഗത്തിൽ ഉപഭോക്താക്കൾ മിതത്വം പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button