FILMS

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ആരം’ ടീസർ പുറത്തിറങ്ങി; സെപ്റ്റംബറിൽ തിയേറ്ററുകളിലേക്ക്.

Sponsored

17 മൊബൈൽ കൺട്രോൾ… സാർ 17 ആൻസറിംഗ്… വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിന്റെ ഇൻഫർമേഷൻ ഉണ്ട് സാർ… നമുക്ക് പണിയാകുമല്ലോ സാറേ… അതിന്റെ ഇടയിൽ പോയി ചാടിയോ? കൂടി വന്നാൽ ഒരു സസ്പെൻഷൻ, അതിൽ കൂടുതൽ ഒന്നുമില്ലല്ലോ?

ഒരു വലിയ കുറ്റകൃത്യവും അതിന് പിന്നാലെയുള്ള പോലീസിന്റെ അന്വേഷണ നടപടികളും വ്യക്തമാക്കുന്ന ഈ സംഭാഷണങ്ങളോടെയാണ് രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ‘ആരം’ എന്ന ചിത്രത്തിന്റെ ടീസർ ആരംഭിക്കുന്നത്. സെപ്റ്റംബറിൽ റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പുറത്തുവിട്ട ടീസറിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയുടെ എല്ലാ ചേരുവകളും ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷ കാക്കുമെന്നുറപ്പാണ്.

പൂർണ്ണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരു ഇമോഷണൽ ഡ്രാമ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ രജീഷ് പരമേശ്വരൻ പറഞ്ഞു. സൈജു കുറുപ്പാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുൻ കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തവും ഗൗരവമുള്ളതുമായ സി.ഐ ആൻ്റോ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നീതിനിർവ്വഹണത്തിൽ സത്യസന്ധത പുലർത്തുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

Sponsored

ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്, അഷ്ക്കർ അലി, ഷഹീൻ സിദ്ദിഖ്, ദിനേശ് പ്രഭാകർ, മനോജ് കെ.യു, ജയരാജ് വാര്യർ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ഗോകുലൻ, സുരഭി സന്തോഷ്, രമാദേവി, മാസ്റ്റർ ആദം എറിക് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ‘കിനാവള്ളി’ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ വിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരുടെ വരികൾക്ക് രോഹിത് ഗോപാലകൃഷ്ണൻ സംഗീതം പകരുന്നു. ജെയ്ക്സ് ബിജോയിയുടെ പ്രധാന സഹായിയായി പ്രവർത്തിച്ച രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുന്ന ചിത്രമാണിത്. ബാബു പിള്ള (പ്രൊഡക്ഷൻ ഡിസൈനർ), സുജിത് മട്ടന്നൂർ (കോസ്റ്റ്യൂം), കിരൺ മനോജ് (മേക്കപ്പ്), സിബി ചീരൻ (സ്റ്റിൽസ്), ഷിബിൻ കൃഷ്ണ (ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ), റോബിൻ ടോം (സൗണ്ട് ഡിസൈൻ), ശ്രീജിത്ത് ഡാൻസ് സിറ്റി (കൊറിയോഗ്രാഫി), സിജോ ഡൊമിനിക് (ഫിനാൻസ് കൺട്രോളർ), മാമി ജോ (ഡിസൈൻ), മാംഗോ സ്പേസ് (ഡിജിറ്റൽ മാർക്കറ്റിംഗ്), ബ്രിംഗ് ഫോർത്ത് (മാർക്കറ്റിംഗ് ആൻഡ് അഡ്വർട്ടൈസിംഗ്), മെഹ്മൂദ് കാലിക്കറ്റ് (പ്രൊഡക്ഷൻ മാനേജർ), ഷാജി കൊല്ലം (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), നികേഷ് നാരായണൻ (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് അണിയറ പ്രവർത്തകർ. ഗുഡ് ഫെല്ലാസ് റിലീസും റോവാൻ എന്റർടൈൻമെന്റും ചേർന്ന് ചിത്രം സെപ്റ്റംബറിൽ പ്രദർശനത്തിനെത്തിക്കും. വാർത്ത: വാഴൂർ ജോസ്.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button