INDIA NEWSKERALA NEWSTOP NEWS

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി.

Sponsored

തിരുവനന്തപുരം: ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് (94) സമാധിയായി. ഭൗതികശരീരം പൊതുദർശനത്തിന് വെച്ച ശേഷം നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തിൽ സംസ്കാര ചടങ്ങുകൾ നടത്തി.

1933 മാർച്ച് 25-ന് ആറന്മുള കിടങ്ങന്നൂർ തോമ്പിൽ കുടുംബത്തിലാണ് സ്വാമി ഗോലോകാനന്ദജി മഹാരാജ് ജനിച്ചത്. മാന്നാർ സ്വദേശി ശിവരാമപിള്ളയുടെയും ജാനകിയമ്മയുടെയും മകനായ അദ്ദേഹത്തിന്റെ പൂർവാശ്രമത്തിലെ പേര് നാരായണൻകുട്ടി എന്നായിരുന്നു. കിടങ്ങന്നൂരിലെയും മെഴുവേലിയിലെയും പ്രാദേശിക വിദ്യാലയങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, പത്താം ക്ലാസ് പഠനത്തിനു ശേഷം സിവിൽ എൻജിനീയറിങ് പഠനത്തിൽ പ്രവേശിച്ചു.

1953-54 കാലഘട്ടത്തിലാണ് അദ്ദേഹം രാമകൃഷ്ണ മഠത്തിൽ ബ്രഹ്മചാരിയായി ചേരുന്നത്. തുടർന്ന് 1963-ൽ രാമകൃഷ്ണ മഠത്തിന്റെ അന്നത്തെ അധ്യക്ഷനായിരുന്ന സ്വാമി മാധവാനന്ദയിൽ നിന്ന് ഔദ്യോഗികമായി സന്യാസം സ്വീകരിച്ചു. ദീർഘകാലം ആത്മീയ മേഖലയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്നു അദ്ദേഹം.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button