സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളും ഇനി ‘ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ’.

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളും കാലത്തിനൊത്ത് ഉയർന്ന നിലവാരത്തിലേക്ക് മാറ്റുമെന്ന് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് മന്ത്രി ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ സാഹചര്യങ്ങൾ അപ്പാടെ മാറ്റി മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കും. ഇതിന്റെ ആദ്യഘട്ടമായി ബഹുമാനപ്പെട്ട ഹൈക്കോടതി നിർദ്ദേശപ്രകാരം മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുകയാണ്. ‘ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ’ എന്ന പേരിലാകും ഇവ ഇനി അറിയപ്പെടുക. പേര് സൂചിപ്പിക്കുന്നത് പോലെ സന്തോഷവും സൗഖ്യവും പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങളായി ഇവയെ മാറ്റും. ഭൗതിക സാഹചര്യങ്ങളും ആവശ്യമായ ജീവനക്കാരെയും ഇതിനായി നിയോഗിക്കും.
മാനസിക പ്രശ്നങ്ങൾ ഉണ്ടായാൽ മാത്രം ചികിത്സ തേടുന്ന പരമ്പരാഗത സമീപനത്തിൽ നിന്ന്, മാനസികാരോഗ്യം സംരക്ഷിക്കുകയും സന്തോഷകരമായ ജീവിതം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമഗ്ര ആരോഗ്യ സമീപനത്തിലേക്ക് മാറേണ്ടത് അനിവാര്യമാണ്. ഈ മാറ്റത്തിന് സഹായകമാകുന്ന ആശയമാണ് ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ.
For more details: The Indian Messenger



