GULF & FOREIGN NEWSQATARTOP NEWS

ഇന്ത്യ-ഖത്തർ വിദേശകാര്യ ഓഫീസ് ചർച്ചകൾ ന്യൂഡൽഹിയിൽ നടന്നു; ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്തു.

Sponsored

ന്യൂഡൽഹി: ഖത്തറും ഇന്ത്യയും തമ്മിലുള്ള വിദേശകാര്യ മന്ത്രാലയ തലത്തിലുള്ള ആറാമത് രാഷ്ട്രീയ ചർച്ചകൾ ന്യൂഡൽഹിയിൽ നടന്നു. ഉഭയകക്ഷി സഹകരണവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളുമായിരുന്നു ചർച്ചകളുടെ പ്രധാന വിഷയം.

ഖത്തർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ ഹസൻ അൽ ഹമ്മാദി, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (സി.പി.വി & ഒ.ഐ.എ) ശ്രീപ്രിയ രംഗനാഥൻ എന്നിവർ ചർച്ചകൾക്ക് സഹ-അധ്യക്ഷത വഹിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം യോഗം അവലോകനം ചെയ്തതായും ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ ആരായുകയും ചെയ്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button