INDIA NEWSTOP NEWS

നെടുമ്പാശേരി മിനി കൂപ്പർ അപകടം: സുഹൈലിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്; കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്.

Sponsored

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതി സുഹൈലിനെ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. സുഹൈലിനെതിരെ എക്സൈസും കേസെടുത്തിട്ടുണ്ട്. പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പും നടപടി തുടങ്ങി. അതേസമയം, സുഹൈലിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

ഒക്ടോബർ 11-നാണ് സുഹൈൽ സജീവ് എന്ന 19-കാരൻ തനിക്ക് അമ്മ സമ്മാനമായി നൽകിയ ലക്ഷ്വറി കാർ ഓടിച്ച് മൂന്ന് യുവാക്കളെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ മൂന്നുപേരും മരണപ്പെട്ടു. ആലപ്പുഴയിൽ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന അമ്മ അടുത്തിടെയാണ് മകന് ഈ കാർ സമ്മാനിച്ചത്. അപകടസമയത്ത് സുഹൈൽ മദ്യപിച്ചിരുന്നതായി ആരോപണമുണ്ട്.

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button