INDIA NEWSPRAVASITOP NEWS

മലപ്പുറം ജില്ലയെ വർഗീയവാദികളുടെ താവളമാക്കാൻ അനുവദിക്കില്ല; വിവാദ പരാമർശത്തിൽ വിശദീകരണവുമായി സി.പി.എം നേതാവ് പി. നന്ദകുമാർ.

Sponsored

മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി സി.പി.എം. നേതാവും മുൻ എം.എൽ.എ.യുമായ പി. നന്ദകുമാർ രംഗത്ത്. താൻ നടത്തിയ പരാമർശത്തിൽ യാതൊരു തെറ്റുമില്ലെന്നും, ജില്ലയെ വർഗീയവാദികളുടെ കൂടാക്കാൻ അനുവദിക്കില്ലെന്ന ആശയമാണ് പ്രസംഗത്തിലൂടെ വ്യക്തമാക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രസംഗം തെറ്റായിരുന്നോ എന്ന് മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചപ്പോൾ, മാധ്യമങ്ങൾക്ക് അത് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഹിന്ദുവർഗീയതയുടെ വക്താക്കളായ ആർ.എസ്.എസ്. കുംഭമേളകൾ നടത്തി ബി.ജെ.പിക്ക് മലപ്പുറത്ത് കടന്നുവരാനുള്ള വഴിയൊരുക്കുകയാണെന്നും നന്ദകുമാർ ആരോപിച്ചു. കോടിക്കണക്കിന് രൂപയാണ് അതിന് വേണ്ടി ചെലവഴിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് വളംവെക്കുന്ന രീതിയിലാണ് ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലീം ലീഗിന്റെയും മലപ്പുറം ജില്ലയിലെ പ്രവർത്തനം എന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയുടെ മതേതര പാരമ്പര്യം തനിക്ക് നന്നായി അറിയാമെന്നും ഒരു കാലത്ത് വലിയൊരു മതനിരപേക്ഷ കേന്ദ്രമായിരുന്നു ഇതെന്ന് വ്യക്തമാക്കിയ നന്ദകുമാർ, എന്നാൽ ഇന്ന് ആ പാരമ്പര്യം ഇല്ലാതാക്കാനുള്ള നീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി എക്കാലത്തും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രസംഗത്തിൽ ഏതെങ്കിലും ഒരു പ്രത്യേക മതത്തെയോ രാഷ്ട്രീയ പാർട്ടിയേയോ നേരിട്ട് പരാമർശിച്ചിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. മതേതരത്വം നിലനിൽക്കുന്ന മലപ്പുറത്തെ വർഗീയതയുടെ കൂടാക്കി മാറ്റാനുള്ള ശ്രമങ്ങളെയാണ് താൻ എതിർത്തതെന്നും, അത്തരം നീക്കങ്ങൾ ഇരുഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്നും നന്ദകുമാർ പറഞ്ഞു.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button