INDIA NEWSPRAVASITOP NEWS
അമ്പതാമത് വയലാർ അവാർഡ് ആർ. രാജ്ശ്രീക്ക്; ‘ആത്രേയകം’ നോവലിന് അംഗീകാരം.

തിരുവനന്തപുരം: അമ്പതാമത് വയലാർ അവാർഡ് എഴുത്തുകാരി ആർ. രാജ്ശ്രീക്ക്. ‘ആത്രേയകം’ എന്ന നോവലിനാണ് രാജ്ശ്രീക്ക് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വയലാർ അവാർഡ്. മലയാള സാഹിത്യരംഗത്തെ ശ്രദ്ധേയമായ പുരസ്കാരങ്ങളിൽ ഒന്നായ വയലാർ അവാർഡിന്റെ അമ്പതാം പതിപ്പിലാണ് രാജ്ശ്രീയുടെ ‘ആത്രേയകം’ തിരഞ്ഞെടുക്കപ്പെട്ടത്.
For more details: The Indian Messenger



