INDIA NEWSTOP NEWS
കൊല്ലത്ത് പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

കൊല്ലം: കൊല്ലം ഓടനാവട്ടത്ത് പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കട്ടയിൽ, പറങ്കിമാംവിള, രാജി ഭവനത്തിൽ മാളവിക (15) ആണ് മരിച്ചത്. തൃക്കണ്ണമംഗലം എസ്.കെ.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.
സ്കൂൾ വിട്ട് വൈകിട്ട് അഞ്ചരമണിയോടെ വീട്ടിലെത്തിയ മാളവിക കുളിക്കുന്നതിനായി രണ്ടാം നിലയിലെ കിടപ്പുമുറിയിലേക്ക് പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് അനുജൻ ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കതക് വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
For more details: The Indian Messenger



