INDIA NEWSKERALA NEWS

കൊല്ലം കടയ്ക്കലിൽ എസ്എഫ്ഐ നേതാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sponsored
കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ എസ്എഫ്ഐ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടുക്കൽ തമ്പുരാൻമുക്ക് സ്വദേശിയായ അഭിനന്ദ് (21) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അഭിനന്ദിനെ മുറിക്കുള്ളിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അഞ്ചൽ സെന്റ് ജോൺസ് കോളജിലെ ബിരുദ വിദ്യാർത്ഥിയാണ് അഭിനന്ദ്.

ഭക്ഷണം കഴിക്കാൻ സഹോദരൻ വിളിക്കാൻ ചെന്നപ്പോഴാണ് മുറി അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് അഭിനന്ദിനെ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ കടയ്ക്കൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ലെന്നും സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു. (Kerala news)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button