INDIA NEWSKERALA NEWS

മുൻ നക്സലൈറ്റ് നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു.

Sponsored

കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ (82) അന്തരിച്ചു. കോതമംഗലത്തിനടുത്തുള്ള വടാട്ടുപാറയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. 1968-ലെ പ്രസിദ്ധമായ തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ കുഞ്ഞിക്കൽ നാരായണൻ, വർഗീസ്, അജിത എന്നിവർക്കൊപ്പം സ്റ്റീഫൻ പ്രധാന പങ്ക് വഹിച്ചിരുന്നു. വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ ശേഷം 1971-ലാണ് ഇദ്ദേഹം അറസ്റ്റിലായത്. വധശ്രമം ഉൾപ്പെടെ 18-ഓളം കേസുകൾ നേരിട്ട അദ്ദേഹം 15 വർഷം ജയിൽവാസമനുഭവിച്ചു. ജയിലിൽ വെച്ച് ചാരു മജൂംദാറിന്റെ സായുധ വിപ്ലവ പാത ഉപേക്ഷിച്ച സ്റ്റീഫൻ, പിന്നീട് സുവിശേഷ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു.

ചരിത്രശാസ്ത്രവും മാർക്സിയൻ ദർശനവും, പ്രചോദനം, ആതതായികൾ, അർദ്ധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം എന്നിവയാണ് പ്രധാന പ്പെട്ട പുസ്തകങ്ങൾ.’വെള്ളത്തൂവല്‍ സ്റ്റീഫന്‍റെ ആത്മകഥ’ വായനക്കാരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. (thestatesman).

Sponsored

For more details: The Indian Messenger

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button