INDIA NEWSKERALA NEWSTOP NEWS

കുംഭമേള താരത്തിന്റെ വിവാഹം; പോക്‌സോയ്‌ക്ക് പിന്നാലെ പട്ടികവർഗ പീഡന നിരോധന നിയമവും, സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കും.

Sponsored

തിരുവനന്തപുരം: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദം പുതിയ നിയമപോരാട്ടങ്ങളിലേക്ക്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന് ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ (POCSO) കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ, പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള (SC/ST Act) കുറ്റങ്ങളും ചുമത്തും. ദേശീയ പട്ടികവർഗ കമ്മീഷൻ (NCST) നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത ആളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.

Sponsored

പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് കാണിക്കാൻ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ സഹായിച്ചവരെയും കേസിൽ പ്രതിചേർക്കും. ഇതുമായി ബന്ധപ്പെട്ട് പട്ടികവർഗ കമ്മീഷൻ നിയമ ഉപദേശകൻ പ്രകാശ് ഉയ്‌ക്കെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചയായിരിക്കുകയാണ്. വിവാഹത്തിനായി കേരളത്തിൽ വെച്ച് വ്യാജ രേഖകൾ ചമച്ചതായാണ് കമ്മീഷന്റെ കണ്ടെത്തൽ. ഈ വ്യാജ രേഖകൾ റദ്ദാക്കാൻ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.

Sponsored

വിവാഹത്തിൽ പങ്കെടുത്ത സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കും. ‘യഥാർത്ഥ കേരള സ്റ്റോറി’ എന്ന് വിശേഷിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹത്തിന് രാഷ്ട്രീയ നേതാക്കൾ നൽകിയ പിന്തുണ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

Sponsored

വിഷയത്തിൽ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഏപ്രിൽ 22-ന് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശിച്ചു. കേസിലെ പുരോഗതി ഓരോ മൂന്ന് ദിവസം കൂടുമ്പോഴും അറിയിക്കണമെന്നും കമ്മീഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശിയായ പെൺകുട്ടിയും ഫർമാനും തമ്മിലുള്ള വിവാഹം കഴിഞ്ഞ മാസമാണ് തിരുവനന്തപുരത്തെ ക്ഷേത്രത്തിൽ വെച്ച് നടന്നത്. (KN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button