GULF & FOREIGN NEWSTOP NEWS

ചരിത്രം കുറിച്ച് ആർട്ടെമിസ് 2; ചന്ദ്രനെ വലംവെച്ചുള്ള നാസയുടെ മനുഷ്യദൗത്യം വിജയം; പേടകം പസഫിക് സമുദ്രത്തിൽ ഇറങ്ങി

Sponsored

വാഷിംഗ്ടൺ: ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ മടങ്ങിവരവ് വിളംബരം ചെയ്തുകൊണ്ട് നാസയുടെ ചരിത്രപ്രധാനമായ ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയായി. പത്തുദിവസം നീണ്ടുനിന്ന ചാന്ദ്ര പര്യവേക്ഷണത്തിന് ശേഷം നാല് ബഹിരാകാശ സഞ്ചാരികളടങ്ങിയ ഒറിയോൺ പേടകം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5:37-ഓടെ കാലിഫോർണിയ തീരത്താണ് പേടകം പതിച്ചത്.

Sponsored

അമ്പതിലേറെ വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനെ വലംവെച്ച് തിരിച്ചെത്തിയ ഈ ദൗത്യം ബഹിരാകാശ ഗവേഷണ രംഗത്ത് വലിയൊരു നാഴികക്കല്ലാണ്. റീ-എൻട്രി സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നപ്പോൾ ആശയവിനിമയ സംവിധാനങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടെങ്കിലും, മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അതീവ കൃത്യതയോടെയാണ് പേടകം സമുദ്രത്തിലിറങ്ങിയത്.

Sponsored

അമേരിക്കൻ സഞ്ചാരികളായ റീഡ് വൈസ്‌മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, കനേഡിയൻ സഞ്ചാരി ജെറമി ഹാൻസൺ എന്നിവരാണ് ഈ ചരിത്രയാത്രയുടെ ഭാഗമായത്. നാല് പേരും പൂർണ്ണ ആരോഗ്യവാന്മാരാണെന്ന് നാസ അറിയിച്ചു. ചന്ദ്രോപരിതലത്തിൽ മനുഷ്യനെ ഇറക്കുന്ന ആർട്ടെമിസ് 3 ദൗത്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണ് ഈ വിജയമെന്ന് നാസ അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി. (WN)

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button