GULF & FOREIGN NEWSTOP NEWS

ബ്രസീലിനെ തകർത്ത് നോർവേ ക്വാർട്ടറിൽ; ലോകകപ്പിൽ കനത്ത തിരിച്ചടിയോടെ മഞ്ഞപ്പട പുറത്തേക്ക്.

Sponsored

ചരിത്രം ഒരിക്കൽ കൂടി ആവർത്തിച്ചിരിക്കുകയാണ്. ലോകകപ്പ് വേദിയിൽ നോർവെക്ക് മുന്നിൽ ബ്രസീലിന് വീണ്ടും അടി തെറ്റി. 28 വർഷം മുൻപ് ഫ്രാൻസ് ലോകകപ്പിൽ കണ്ടതിന്റെ തനിയാവർത്തനമാണ് ഇത്തവണ മൈതാനത്ത് അരങ്ങേറിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ നോർവേയോട് പരാജയപ്പെട്ടത്. വരാനിരിക്കുന്ന കനത്ത പോരാട്ടത്തിന്റെ ദൃഷ്ടാന്തങ്ങൾ മത്സരത്തിന്റെ തുടക്കത്തിലേ പ്രകടമായിരുന്നു. കളി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ബ്രസീലിന്റെ വല കുലുക്കാൻ നോർവേയ്ക്ക് കഴിഞ്ഞെങ്കിലും ഓഫ്സൈഡ് വിധി ബ്രസീലിന് രക്ഷയായി.

തുടർന്ന് പത്താം മിനിറ്റിൽ മത്സരത്തിൽ മുന്നിലെത്താൻ ബ്രസീലിന് ഒരു സുവർണ്ണാവസരം ലഭിച്ചിരുന്നു. മാറ്റിയൂസ് കൂന്യയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ ബ്രൂണോ ഗുമറൈസിന് സാധിച്ചില്ല. ആ നിമിഷം മുതൽ ബ്രസീലിന്റെ വിജയത്തിന് വില്ലനായി മാറിയത് നോർവേയുടെ ഗോൾ കീപ്പർ ഓർജൻ നീൽലൻഡ് ആയിരുന്നു. ഗോളിനായി ബ്രസീൽ നിരന്തരാക്രമണങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. രണ്ടാം പകുതിയിൽ ഇരുടീമുകളും തികച്ചും പതിഞ്ഞ തുടക്കമാണ് കാഴ്ചവെച്ചത്. പിന്നീട് പകരക്കാരനായി എത്തിയ ബ്രസീലിയൻ താരം എൻഡ്രിക്ക്, ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ പന്ത് പുറത്തേക്ക് അടിച്ചു കളഞ്ഞത് വലിയ തിരിച്ചടിയായി.

മത്സരത്തിന്റെ എഴുപത്തിയൊൻപതാം മിനിറ്റിൽ അതുവരെ ബ്രസീലിയൻ പ്രതിരോധം വിടാതെ പിന്തുടർന്ന സൂപ്പർ താരം ഏർലിൻ ഹാലൻഡ് ആ പൂട്ട് പൊട്ടിച്ചു. സുന്ദരമായ ഒരു ഹെഡറിലൂടെ ഹാലൻഡ് നോർവേയെ മുന്നിലെത്തിച്ചു. കളിയുടെ നിശ്ചിത സമയത്തിന്റെ അവസാന നിമിഷങ്ങളിൽ ബ്രസീലിയൻ പ്രതിരോധത്തിന്റെ കടുത്ത പിഴവു മുതലെടുത്ത് ഹാലൻഡ് രണ്ടാമത്തെ പ്രഹരവും നൽകിയതോടെ ബ്രസീലിന്റെ പതനം പൂർത്തിയായി. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ ലഭിച്ച പെനാൽറ്റി പകരക്കാരനായി എത്തിയ നെയ്മാർ ജൂനിയർ ലക്ഷ്യത്തിലെത്തിച്ചെങ്കിലും ബ്രസീലിന് അത് ആഘോഷിക്കാൻ കഴിഞ്ഞില്ല. തൊട്ടുപിന്നാലെ ഫൈനൽ വിസിൽ മുഴങ്ങിയതോടെ ചരിത്രത്തിലാദ്യമായി നോർവേ ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. 1990 ന് ശേഷം ആദ്യമായി അവസാന എട്ടിൽ (ക്വാർട്ടർ ഫൈനൽ) പോലും എത്താതെയാണ് ബ്രസീൽ കണ്ണീരോടെ മടങ്ങുന്നത്. അതേസമയം, ബ്രസീലിന്റെ ഈ അപ്രതീക്ഷിത തോൽ‌വിയിൽ ലോകമെമ്പാടുമുള്ള ആരാധകർ കടുത്ത നിരാശയിലാണ്.

Sponsored

Short Brief Norway created history by defeating heavyweights Brazil 2-1 to qualify for the World Cup quarter-finals for the first time. The match saw missed opportunities for Brazil, including a failed penalty by Bruno Guimaraes in the 10th minute and an offside escape early on. Norwegian striker Erling Haaland broke the deadlock in the 79th minute with a stunning header and doubled the lead late in the game following a defensive error. Neymar Jr. converted a late penalty for Brazil during injury time, but it wasn’t enough to prevent Brazil’s exit before the final eight for the first time since 1990.

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button