GULF & FOREIGN NEWSTOP NEWS

ഇറാന്റെ മേൽ ട്രംപിന്റെ സമയപരിധി അവസാനിക്കുന്നു: പശ്ചിമേഷ്യ കടുത്ത യുദ്ധഭീതിയിൽ.

Sponsored

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. അമേരിക്ക മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകാത്ത പക്ഷം രാജ്യം വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് തിങ്കളാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. ചർച്ചകൾക്ക് ഇറാൻ ഗൗരവകരമായി തയ്യാറാകുന്നില്ലെങ്കിൽ നാളെ രാത്രിയോടെ ഇറാന്റെ അവസ്ഥ ശിലായുഗത്തിന് സമാനമാക്കുമെന്ന കടുത്ത ഭാഷയിലാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്.

സമാധാന കരാറിനായി നൽകിയ സമയപരിധിക്ക് മുന്നോടിയായി, ഒറ്റരാത്രികൊണ്ട് ഇറാന്റെ സർവ്വ സന്നാഹങ്ങളെയും തകർക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്ന് പ്രസിഡന്റ് ട്രംപ് ആവർത്തിച്ചു. എന്നാൽ പാകിസ്ഥാൻ മുഖേന നൽകിയ ഔദ്യോഗിക മറുപടിയിൽ അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന (IRNA) റിപ്പോർട്ട് ചെയ്തു. താൽക്കാലിക വെടിനിർത്തലിന് പകരം തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചുകൊണ്ടുള്ള ശാശ്വതമായ പരിഹാരമാണ് ഇറാൻ ആവശ്യപ്പെടുന്നത്. ഇതിനിടെ, തിങ്കളാഴ്ച ഇറാാനിലെ അസലൂയയിലുള്ള ഏറ്റവും വലിയ പെട്രോകെമിക്കൽ പ്ലാന്റിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സ്ഥിരീകരിച്ചു.
With input from Iran International.

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button