INDIA NEWSKERALA NEWSTOP NEWS

ഓച്ചിറ: ക്ലാപ്പന നിളയിൽ നാടക പരിശീലന ക്യാമ്പ്‌.

Sponsored

ഓച്ചിറ: ക്ലാപ്പന നിള കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നാടക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 19 മുതൽ മേയ് 3 വരെ നടക്കുന്ന ‘നിള ഫെസ്റ്റ് 2026’-ന്റെ ഭാഗമായാണ് ഗാർഡൻ തിയേറ്ററിൽ ക്യാമ്പ് നടക്കുന്നത്. ഏപ്രിൽ 26 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിന് സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകരും നാടക രംഗത്തെ പ്രമുഖരും നേതൃത്വം നൽകും.

Sponsored

ക്യാമ്പിൽ പരിശീലിക്കുന്ന നാടകം ഏപ്രിൽ 26-ന് സദസ്സിന് മുന്നിൽ അവതരിപ്പിക്കും. 10 വയസ്സ് മുതൽ പ്രായമുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവരെ നാടകം, സീരിയൽ, സിനിമ തുടങ്ങിയ രംഗങ്ങളിലേക്ക് പ്രമോട്ട് ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഏപ്രിൽ 15 ആണ്. കൂടുതൽ വിവരങ്ങൾക്ക് 9744321129, 9496870461 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

Sponsored

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button