GULF & FOREIGN NEWSINDIA NEWSKERALA NEWSTOP NEWS

ദുബായിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു; വാക്കുതർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ദാരുണാന്ത്യം.

Sponsored

കോഴിക്കോട്/ദുബായ്: കോഴിക്കോട് സ്വദേശിയായ യുവാവ് ദുബായിൽ കുത്തേറ്റു മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്. താമസസ്ഥലത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം പരിഹരിക്കാൻ ഇടപെടുന്നതിനിടെയാണ് ജസീലിന് കുത്തേറ്റത്.

ജസീൽ താമസിക്കുന്ന മുറിയിൽ സുഹൃത്തുക്കൾ തമ്മിൽ തർക്കമുണ്ടായപ്പോൾ അത് സമാധാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഇതിനിടെ പ്രകോപിതനായ സുഹൃത്ത് ജസീലിനെ കുത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്ന് വർഷമായി ദുബായിൽ ജോലി ചെയ്തു വരികയായിരുന്നു ജസീൽ.

നിലവിൽ മൃതദേഹം ദുബായിലെ അൽ റാഷിദിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. സംഭവത്തിൽ ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (KN)

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button