INDIA NEWSKERALA NEWSTOP NEWS

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: ഗവർണർ.

Sponsored

തിരുവനന്തപുരം: വന്ദേമാതരം വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി പാടുമെന്നും അതാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. “വന്ദേമാതരം ഞാൻ പൂർണമായും പാടും. അത് തന്നെയാണ് എന്റെ സന്ദേശം,” ഗവർണർ വ്യക്തമാക്കി.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി പാടാൻ നിർദേശം നൽകിയിട്ടില്ലെന്ന് വിശദീകരണവുമായി ലോക്ഭവൻ രംഗത്തെത്തിയിരുന്നു. സർക്കർ പുറത്തിറക്കിയ സർക്കുലർ ഗവർണറുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി മറികടന്നുവെന്നാണ് മന്ത്രിമാർ പ്രതികരിച്ചത്.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി ഓഗസ്റ്റ് നാലാം തീയതിയാണ് സർക്കാർ സർക്കുലർ പുറത്തിറക്കിയത്. രണ്ട് ദിവസം കഴിഞ്ഞാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന നിർദ്ദേശമുള്ള കത്ത് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പിന് അയച്ചത്.

Sponsored

ഈ വിഷയത്തിൽ ഒരു നിർദേശവും നൽകിയിട്ടില്ലെന്നാണ് ലോക്ഭവൻ വ്യക്തമാക്കിയത്. ഗവർണറുടെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് നിർദേശിച്ചതെന്ന് പറഞ്ഞായിരുന്നു സർക്കാർ നേരത്തെ പ്രതിരോധിച്ചിരുന്നത്. എന്നാൽ ലോക്ഭവന്റെ വിശദീകരണം വന്നതോടെ സർക്കാർ വീണ്ടും വെട്ടിലായിരിക്കുകയാണ്.

വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു. വിവാദ സർക്കുലർ ചൂണ്ടിക്കാട്ടി, സർക്കാർ ബി.ജെ.പിക്ക് പൂർണമായും കീഴ്പ്പെട്ടതായി സി.പി.എം ആരോപിക്കുകയും ചെയ്തിട്ടുണ്ട്.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button