INDIA NEWSKERALA NEWSTOP NEWS

ആദ്യ മന്ത്രിസഭാ യോഗത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ; ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ കെഎസ്ആർടിസി യാത്ര, ആശാ വർക്കർമാരുടെ വേതനം വർദ്ധിപ്പിച്ചു.

Sponsored

സംസ്ഥാനത്ത് അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെ ജനപ്രിയ തീരുമാനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. തിരഞ്ഞെടുപ്പ് വേളയിൽ മുന്നോട്ട് വെച്ച പ്രധാന വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കിക്കൊണ്ടാണ് പുതിയ മുഖ്യമന്ത്രി തന്റെ ആദ്യ വാർത്താ സമ്മേളനം നടത്തിയത്. വയോജനങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാനത്ത് പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നത് ഉൾപ്പെടെയുള്ള നിർണായക തീരുമാനങ്ങളാണ് മന്ത്രിസഭ കൈക്കൊണ്ടിരിക്കുന്നത്.

Sponsored

യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതി പ്രകാരം വരും മാസം ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, ആശാ വർക്കർമാർക്ക് നൽകിയ ഉറപ്പ് പാലിച്ചുകൊണ്ട് അവരുടെ ഹോണറേറിയം 12,000 രൂപയായി ഉയർത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുന്നതിനനുസരിച്ച് ഈ തുക ഇനിയും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്കണവാടി ജീവനക്കാർ, പാചക തൊഴിലാളികൾ, പ്രീ-പ്രൈമറി ആയമാർ എന്നിവരുടെ വേതനത്തിൽ 1,000 രൂപയുടെ വർദ്ധനവും വരുത്തിയിട്ടുണ്ട്.

Sponsored

മുൻ മന്ത്രിയും അമ്പലപ്പുഴ എംഎൽഎയുമായ ജി. സുധാകരനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തതായി മുഖ്യമന്ത്രി അറിയിച്ചു. മെയ് 21-ന് പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞയും മെയ് 22-ന് സ്പീക്കർ തിരഞ്ഞെടുപ്പും നടക്കും. പുതിയ നിയമനങ്ങളുടെ ഭാഗമായി ടി. അസിഫലിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായും അഡ്വ. ജെയ്ജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായും നിശ്ചയിച്ചു. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിക്കൊണ്ട് ഉടൻ തന്നെ ധവളപത്രം പുറത്തിറക്കുമെന്നും, റെക്കോർഡ് വേഗതയിലാണ് പുതിയ സർക്കാർ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

Sponsored

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നവകേരള സദസിനിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യുവാക്കളെ ഗൺമാൻ ഉൾപ്പെടെയുള്ളവർ വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കോടതി നിർദ്ദേശം കൂടി മാനിച്ചാണ് ഈ തീരുമാനമെന്നും, ഇതിൽ യാതൊരുവിധ രാഷ്ട്രീയ പ്രതികാരവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (With input from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button