INDIA NEWSKERALA NEWSTOP NEWS

‘നോക്കാൻ പറ്റില്ല, ഇറങ്ങിപ്പോടീ’: മലപ്പുറത്ത് പാമ്പ് കടിയേറ്റ് രക്തം ഛർദിച്ച രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി.

Sponsored

മലപ്പുറം: പൊന്നാനി സർക്കാർ താലൂക്ക് ആശുപത്രിയിൽ പാമ്പ് കടിയേറ്റ് രക്തം ഛർദിച്ച് എത്തിയ രോഗിക്ക് അടിയന്തിര ചികിത്സ നിഷേധിച്ചതായി ഗുരുതര പരാതി. എടപ്പാൾ പാടത്തങ്ങാടി സ്വദേശിനിയായ ഷഹല തസ്നിക്കാണ് ആശുപത്രി അധികൃതരിൽ നിന്നും ക്രൂരമായ ദുരനുഭവമുണ്ടായത്. സംഭവം വിവാദമായതോടെ, ഒടുവിൽ പൊലീസ് ഇടപെട്ടതിന് ശേഷമാണ് യുവതിക്ക് പ്രാഥമികമായി പെയിൻകില്ലറും ഇൻജെക്ഷനും നൽകാൻ ഡോക്ടർമാർ തയ്യാറായതെന്ന് ഷഹല പറയുന്നു. എന്നാൽ ആശുപത്രിയിൽ ഫിസിഷ്യൻ ഇല്ലാത്തതുകൊണ്ടാണ് അടിയന്തിര ചികിത്സ നൽകാതിരുന്നതെന്നാണ് ആശുപത്രി അധികൃതരുടെ ഔദ്യോഗിക വിശദീകരണം.

Sponsored

പാമ്പ് കടിയേറ്റതിനെത്തുടർന്ന് ശക്തമായ ശരീരവേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ട യുവതി, തുടർന്ന് ഒന്നിന് പുറകെ ഒന്നായി രക്തം ഛർദിക്കാൻ തുടങ്ങിയതോടെയാണ് അതീവ ഗുരുതരാവസ്ഥയിൽ പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ, അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ തന്നോട് വളരെ മോശമായി പെരുമാറിയെന്നും “നോക്കാൻ പറ്റില്ല, കൂടുതൽ ഡയലോഗ് അടിക്കാതെ ഇവിടുന്ന് ഇറങ്ങി പൊക്കോ” എന്ന് ആക്രോശിച്ചതായും ഷഹല വെളിപ്പെടുത്തുന്നു. തനിക്ക് പാമ്പ് കടിയേറ്റതാണെന്നും കടുത്ത ശരീരവേദനയുണ്ടെന്നും ആവർത്തിച്ച് പറഞ്ഞിട്ടും ഡോക്ടർ ചികിത്സ നൽകാൻ കൂട്ടാക്കിയില്ല. തനിക്കിതൊന്നും അറിയേണ്ടെന്ന് പറഞ്ഞ് ഡോക്ടർ തട്ടിക്കയറുകയായിരുന്നു.

Sponsored

ആശുപത്രിയിൽ നിന്നും കടുത്ത അവഗണന നേരിട്ടതോടെ, യുവതി നേരെ പൊന്നാനി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. സ്റ്റേഷനിൽ വെച്ചും ഷഹല വീണ്ടും രക്തം ഛർദിച്ചു. യുവതിയുടെ ഗുരുതരാവസ്ഥ നേരിട്ട് ബോധ്യപ്പെട്ടതിനെ തുടർന്ന് പൊന്നാനി എസ്‌ഐ ഉടൻ തന്നെ ആശുപത്രി അധികൃതരെ ഫോണിൽ വിളിച്ച് കർശനമായി ആവശ്യപ്പെടുകയായിരുന്നു. പൊലീസിന്റെ ശക്തമായ ഈ ഇടപെടലിന് ശേഷമാണ് യുവതിക്ക് ആവശ്യമായ ഇൻജക്ഷനും പെയിൻ കില്ലറും നൽകാൻ ആശുപത്രി ജീവനക്കാർ ഒടുവിൽ തയ്യാറായത്. സംഭവത്തിൽ ആരോഗ്യവകുപ്പ് ഉന്നതതല അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Sponsored

Short Brief

A shocking complaint has been filed against Ponnani Government Hospital in Malappuram for allegedly denying emergency treatment to a snakebite victim, Shahala Thasni, who was vomiting blood. The victim alleged that a female doctor behaved rudely and asked her to leave. Treatment, including a painkiller and injection, was finally administered only after the Ponnani Police intervened when Shahala vomited blood inside the police station. Hospital authorities claimed the lack of a physician led to the delay.

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button