സംസ്ഥാനത്ത് പൂട്ടിയ കള്ള് ഷാപ്പുകൾ വീണ്ടും തുറക്കുന്നത് സജീവ പരിഗണനയിൽ; എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തും.

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കാരണങ്ങളാൽ പൂട്ടിക്കിടക്കുന്ന കള്ളുഷാപ്പുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിൽ. ഇതിനുള്ള പ്രായോഗിക സാധ്യതകൾ പരിശോധിക്കുന്നതിനായി എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ തന്നെ നിർണായക ചർച്ചകൾ നടത്തും. പരമ്പരാഗത തൊഴിൽമേഖലയായ കള്ള് വ്യവസായം നിലവിൽ വൻ പ്രതിസന്ധി നേരിടുമ്പോൾ സർക്കാരിൽ നിന്ന് അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്ന കടുത്ത പ്രതീക്ഷിയിലാണ് ഷാപ്പ് ഉടമകളും തൊഴിലാളികളും.
സംസ്ഥാനത്ത് ഏകദേശം 1,460 കള്ള് ഷാപ്പുകളാണ് കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ പലപ്പോഴായി പൂട്ടിയത്. ഇത് മൂലം ഈ മേഖലയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന 4,500 ലേറെ തൊഴിലാളികൾക്കാണ് തങ്ങളുടെ പ്രധാന ഉപജീവനം പൂർണ്ണമായും നഷ്ടമായത്. ബാറുകളുടെയും ബിവറേജസ് ഔട്ട്ലെറ്റുകളുടെയും എണ്ണം വലിയ തോതിൽ വർധിച്ചതോടെ കള്ളിന്റെ വിൽപ്പന ഗണ്യമായി കുറയുകയും, ഇത് ഷാപ്പുകളെ കനത്ത സാമ്പത്തിക നഷ്ടത്തിലാക്കുകയും ചെയ്തതോടെയാണ് ഇവ പൂട്ടേണ്ടി വന്നത്.
എന്നിരുന്നാലും, ഇത്തരം കള്ള് ഷാപ്പുകൾ ഒരിക്കൽ പൂട്ടിക്കഴിഞ്ഞാൽ പിന്നീട് അവ വീണ്ടും തുറക്കുന്നതിന് നിയമപരമായും പ്രായോഗികമായും ഒട്ടേറെ പരിമിതികളുണ്ട്. കെട്ടിടങ്ങളുടെ ഉയർന്ന വാടക നൽകേണ്ടി വരുന്നത് മുതൽ പുതിയ ലൊക്കേഷനുകളിൽ ഉണ്ടാകാനിടയുള്ള പ്രാദേശികമായ എതിർപ്പുകൾ വരെ ഇതിൽ പ്രധാന പ്രശ്നങ്ങളാണ്. എങ്കിൽപ്പോലും, പതിറ്റാണ്ടുകളായി ഈ പരമ്പരാഗത തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ നിലവിൽ കടുത്ത ജീവനപ്രതിസന്ധിയിലാണ് നേരിടുന്നത്.
Short Brief
The Kerala government is actively considering the reopening of 1,460 toddy shops that were closed down during the previous government’s tenure. The Excise Minister will lead discussions to evaluate the feasibility of this move. The closure, driven by financial losses following the rise of bars and beverage outlets, has left over 4,500 traditional workers facing a severe livelihood crisis. However, challenges like high building rents and local protests remain.
(With inputs from MN)
For more details: The Indian Messenger



