തൃശൂർ/കോഴിക്കോട്: പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് പോലീസ് പിടിയിലായി. കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി കുന്നത്ത് വീട്ടിൽ പ്രകാശനെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, കോഴിക്കോട് വടകരയിൽ സൊസൈറ്റിയിലെ നിക്ഷേപ തുക തിരിച്ചു കിട്ടാത്തതില്‍ മനംനൊന്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ വയോധികന്‍ മരിച്ചു. വടകര തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിം കുട്ടിയാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കടത്തനാട് ലേബര്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടറായ കോണ്‍ഗ്രസ് നേതാവ് സുധീറിന്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം കുട്ടി കഴിഞ്ഞ ദിവസം ശരീരത്തിൽ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.
താൻ കഷ്ടപ്പെട്ടുണ്ടാക്കി സൊസൈറ്റിയിൽ നിക്ഷേപിച്ച തുക തിരിച്ചു കിട്ടുന്നതിനായി ഇദ്ദേഹം പലവട്ടം ഈ കോൺഗ്രസ് നേതാവിനെ സമീപിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. പണം തിരികെ ലഭിക്കില്ലെന്ന് ഉറപ്പായതോടെയുള്ള കടുത്ത മാനസിക വിഷമമാണ് ജീവനൊടുക്കുന്നതില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. ശരീരത്തിൽ എഴുപത് ശതമാനത്തിലധികം ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Short Brief
In Thrissur, Congress leader Prakashan was arrested and remanded for sexually assaulting a 10-year-old boy. Meanwhile, in a tragic incident in Kozhikode, an elderly man named Ibrahim Kutty died after setting himself on fire at the residence of Congress leader and society director Sudheer over non-refund of his investment deposit. Police are investigating both cases.
(With inputs from MN)
For more details: The Indian Messenger



