വീണ്ടും മുകളിലേക്ക് കയറി സ്വർണ വില; സംസ്ഥാനത്ത് ഇന്ന് ഒരു പവൻ വാങ്ങാൻ കൊടുക്കേണ്ടത് 1,16,880 രൂപയിലധികം.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്നേക്ക് 30 രൂപയാണ് കൂടിയിരിക്കുന്നത്. 1 പവൻ സ്വർണത്തിന് 1,16,880 രൂപയാണ് ഇന്നത്തെ വില. ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13-ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വർണ വില 1,23,120 രൂപയായി രേഖപ്പെടുത്തി. പിന്നീട് ഇന്നലെയും ഇന്നുമെല്ലാം സ്വർണ വിലയിങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.
കേന്ദ്രസർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. സ്വർണ്ണത്തിന്റെ ഇറക്കുമതി ചുങ്കം 6 ശതമാനത്തിൽ നിന്നും 15 ശതമാനമായി വർദ്ധിപ്പിച്ചത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർദ്ധിക്കുന്നതിന് ഇത് കാരണമാകുമെന്ന് അവർ വിശദീകരിച്ചു. നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടൺ സ്വർണം ഇറക്കുമതി ചെയ്തത്. എന്നാൽ 6 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോൾ 800 ടണ്ണിൽ താഴെയാണ് ഇറക്കുമതിയെന്നും കെജിഎസ്എംഎ (KGSMA) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ നാസർ, പ്രസിഡന്റ് കെ. സുരേന്ദ്രൻ, ട്രഷറർ കൃഷ്ണദാസ് സി.വി എന്നിവർ പറഞ്ഞു.
ഈ മാസത്തെ സ്വർണ വില ഒറ്റനോട്ടത്തിൽ
മെയ് 1- രാവിലെ 1,11,720 രൂപ | ഉച്ചക്ക് 1,10,280 രൂപ, വൈകീട്ട് 1,09,720 രൂപ.
(With inputs from MN)
For more details: The Indian Messenger



