GULF & FOREIGN NEWSQATAR

ശ്രീനിവാസൻ മാമ്പ്ര അനുസ്മരണം സംഘടിപ്പിച്ച് സംസ്‌കൃതി ഖത്തർ; പ്രവാസലോകത്തെ ഉത്തമനായ സഹജീവിസ്നേഹിയെയാണ് നഷ്ടമായതെന്ന് യോഗം.

Sponsored

ദോഹ: കഴിഞ്ഞ വെള്ളിയാഴ്ച അന്തരിച്ച സംസ്‌കൃതി ഖത്തർ റയ്യാൻ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രീനിവാസൻ മാമ്പ്രക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ദോഹയിൽ വിപുലമായ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. നജ്മയിലെ സംസ്‌കൃതി ഹാളിൽ വെച്ചാണ് അന്തരിച്ച സജീവ പ്രവർത്തകന്റെ ഓർമ്മ പുതുക്കാനായി പ്രവാസി സമൂഹം ഒത്തുചേർന്നത്. അനുസ്മരണ പരിപാടിയിൽ റയ്യാൻ യൂണിറ്റ് പ്രസിഡൻ്റ് സിദ്ദിക്ക് കെ. കെ. അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് സംസ്‌കൃതി മുൻ ജനറൽ സെക്രട്ടറി എ. കെ. ജലീൽ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ശ്രീനിവാസൻ മാമ്പ്രയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് നിരവധി പേർ സംസാരിച്ചു. മുൻ പ്രവാസി ക്ഷേമനിധി ഡയറക്ടർ ഇ. എം. സുധീർ, സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം, മാപ്കോ (MAPCO) ഖത്തർ പ്രസിഡൻ്റ് സുജീർ, ഇൻകാസ് പൊന്നാനി മണ്ഡലം പ്രസിഡന്റ് ഹാരിസ് ബാബു എന്നിവർ പ്രസംഗിച്ചു. ശ്രീനിവാസന്റെ അകാലവിയോഗത്തിലൂടെ പ്രവാസലോകത്തിന് ഉത്തമനായ ഒരു സഹജീവിസ്നേഹിയെയും മികച്ച സംഘാടകനെയുമാണ് നഷ്ടമായതെന്ന് യോഗം വിലയിരുത്തി.

സംസ്‌കൃതി കേന്ദ്രകമ്മിറ്റി അംഗം ഡോ. പ്രതിഭ രതീഷ്, സംസ്‌കൃതി നോർത്ത് സോൺ സെക്രട്ടറി അബ്ദുൽ ഹക്കിം, റയ്യാൻ യൂണിറ്റ് സെക്രട്ടറി ആബിദ് പാവറട്ടി, ജോയിന്റ് സെക്രട്ടറി പ്രദീഷ് എന്നിവരും ശ്രീനിവാസൻ മാമ്പ്രയുടെ അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ദോഹയിലെ പ്രവാസി മലയാളി കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വേർപാട് സംഘടനയ്ക്കും റയ്യാൻ യൂണിറ്റിനും നികത്താനാവാത്ത നഷ്ടമാണെന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു.

Sponsored

Short Brief

Sanskriti Qatar organized a solemn memorial meeting at the Najma Sanskriti Hall to pay tributes to Srinivasan Mampra, a Rayyan Unit Executive Member who passed away last Friday. The meeting was presided over by Unit President Siddique K. K., with former General Secretary A. K. Jaleel delivering the memorial address. Prominent community figures, including former Non-Resident Keralites Welfare Board Director E. M. Sudheer, recalled Srinivasan’s untimely demise as a profound loss of a deeply compassionate human being who always cared for his fellow expats.

(With inputs from DN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button