പാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; വൻ ദുരന്തം ഒഴിവായി.

പാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; വൻ ദുരന്തം ഒഴിവായി
ഇടുക്കി പാമ്പനാറില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു. അപകടസമയത്ത് കെട്ടിടത്തില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായമില്ലാതെ വന്‍ ദുരന്തം ഒഴിവായി.
കെട്ടിട നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. റോഡിന് സമീപത്തായിരുന്നു ഈ കെട്ടിടം സ്ഥിതി ചെയ്തിരുന്നത്.
സമീപത്ത് വീടുകളുള്‍പ്പടെ മറ്റ് കെട്ടിടങ്ങളുമുണ്ടായിരുന്നുവെങ്കിലും അവയ്ക്കൊന്നിനും അപകടത്തില്‍ യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ല.
Brief Summary (English)
A major disaster was averted in Idukki’s Pambanar when an under-construction five-storey building suddenly collapsed. Since no construction workers were present on-site at the time, no casualties or injuries were reported. Initial findings point toward structural and construction defects as the cause of the collapse. Fortunately, nearby houses and commercial buildings escaped completely undamaged despite being located very close to the site.
For more details: The Indian Messenger



