ബിജെപി നേതാവ് അണ്ണാമലൈ ജൂൺ 3ന് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന.

ചെന്നൈ: തമിഴ്‌നാട് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിട്ട് പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ശക്തമായ സൂചന. ബിജെപി വിട്ട് പുതിയ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ജൂൺ 3-ന് അദ്ദേഹം വിളിച്ചുചേർക്കുന്ന വാർത്താസമ്മേളനത്തിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അണ്ണാമലൈയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് ഈ ആഴ്ച ഏറെ നിർണായകമാണ്. നേരത്തെ തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് അണ്ണാമലൈയെ മാറ്റി നൈനാർ നാഗേന്ദ്രനെ നിയമിച്ചിരുന്നെങ്കിലും, അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും ഒരു സീറ്റിൽ മാത്രം വിജയിച്ച് പാർട്ടി വലിയ തിരിച്ചടിയാണ് നേരിട്ടത്.
അണ്ണാമലൈ ബിജെപി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ അദ്ദേഹത്തിന്റെ അനുയായികൾ സോഷ്യൽ മീഡിയയിലൂടെ പുതിയ പാർട്ടിയുടെ പേരുകളും പതാകയുടെ രൂപകൽപ്പനകളും പങ്കുവെക്കാൻ തുടങ്ങിയിട്ടുണ്ട്. സിബിഎസ്ഇ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി കൊണ്ടുവന്ന ത്രിഭാഷാ ഫോർമുല കുട്ടികളിലും രക്ഷിതാക്കളിലും അനാവശ്യമായ മാനസിക സമ്മർദ്ദം ഉണ്ടാക്കുമെന്ന് പറഞ്ഞ് അണ്ണാമലൈ പരസ്യമായി വിമർശിച്ചതും ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.
Short Brief
Speculations are rife in Tamil Nadu that former BJP State President K. Annamalai might quit the party to launch a new political outfit. Official announcements regarding the same are expected during a press conference on June 3. This comes after the BJP’s recent assembly election debacle in the state under the new leadership, and Annamalai’s followers have already started sharing tentative party names and flag designs on social media.
(With inputs from MN)
For more details: The Indian Messenger



