GULF & FOREIGN NEWSTOP NEWS

തെക്കൻ ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം; 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നാല് മരണം, സുനാമി മുന്നറിയിപ്പ്.

Sponsored

മനില: തെക്കൻ ഫിലിപ്പീൻസിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ നാല് പേർ കൊല്ലപ്പെടുകയും ഇരുനൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് തെക്കൻ നഗരങ്ങളിലെ കെട്ടിടങ്ങൾക്കും പ്രധാനപ്പെട്ട ഒരു പാലത്തിനും കേടുപാടുകൾ സംഭവിച്ചു. തീരപ്രദേശങ്ങളിൽ ഒരു മീറ്ററോളം (3 അടി) ഉയരത്തിൽ സുനാമി തിരമാലകൾ അടിച്ചുകയറിയതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

Sponsored

സുനാമി ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളോട് ഉയർന്ന സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാൻ ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനൻഡ് മാർക്കോസ് ജൂനിയർ ആവശ്യപ്പെട്ടു. ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളും തങ്ങളുടെ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Sponsored

രാവിലെ 7:37-ന് ഉണ്ടായ ഭൂകമ്പത്തിന് അഞ്ച് മണിക്കൂറുകൾക്ക് ശേഷം സുനാമി ഭീഷണി വലിയ തോതിൽ ഒഴിഞ്ഞതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. എങ്കിലും, സമുദ്രനിരപ്പിൽ ഇനിയും വ്യതിയാനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Sponsored

ഈ വർഷം ഫിലിപ്പീൻസിൽ ഉണ്ടായതിൽ വെച്ച് ഏറ്റവും ശക്തമായ ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം തെക്കൻ മിന്ദനാവോ മേഖലയിലെ ജനറൽ സാന്റോസ് നഗരത്തിൽ നിന്നും 13 കിലോമീറ്റർ (8 മൈൽ) തെക്കുപടിഞ്ഞാറ് മാറി കടലിലാണ്. എഴുലക്ഷത്തിലധികം ജനസംഖ്യയുള്ള ഈ നഗരം ഈ മേഖലയിലെ പ്രധാന വാണിജ്യ കേന്ദ്രമാണ്.

ദുരന്തനിവാരണ ഏജൻസികൾ പൂർണ്ണ സജ്ജരാണെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് വ്യക്തമാക്കി. “ദേശീയ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്, മിന്ദനാവോയെ ഞങ്ങൾ ഒറ്റപ്പെടുത്തില്ല,” മാർക്കോസ് പറഞ്ഞു.

ഫിലിപ്പീൻസിൽ വൻ നാശനഷ്ടവും 4 മരണവും

ജനറൽ സാന്റോസ് നഗരത്തിൽ മാത്രം മൂന്ന് പേർ കൊല്ലപ്പെടുകയും 130 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് റീജിയണൽ ഡയറക്ടർ റോഡ് സോസ്മേന അറിയിച്ചു. ഇവിടെ ചില ചെറിയ കെട്ടിടങ്ങൾ ഭാഗികമായി തകരുകയും പ്രധാനപ്പെട്ട ഒരു പാലം ഉൾപ്പെടെയുള്ള ഘടനകളിൽ അപകടകരമായ രീതിയിൽ വിള്ളലുകൾ വീഴുകയും ചെയ്തിട്ടുണ്ട്.

ഭൂകമ്പത്തെ തുടർന്ന് ദാവോ ഓറിയന്റൽ പ്രവിശ്യയിൽ ഒരാൾ കൂടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ജനറൽ സാന്റോസിൽ ഭാഗികമായി തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നതായി ഉദ്യോഗസ്ഥർക്ക് ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല. ജോലിക്ക് പോകുന്നതിനിടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സോസ്മേന പറഞ്ഞു.

“ഞങ്ങൾ സഞ്ചരിച്ചിരുന്ന പിക്കപ്പ് ട്രക്ക് പെട്ടെന്ന് കുലുങ്ങിയപ്പോൾ ടയർ പഞ്ചറായതാണെന്നാണ് ഞാൻ കരുതിയത്. ആളുകൾ വീടുകളിൽ നിന്ന് തെരുവുകളിലേക്ക് ഭയന്ന് ഓടുകയായിരുന്നു,” സോസ്മേന ഫോണിലൂടെ വ്യക്തമാക്കി.

ഭൂചലനത്തെ തുടർന്ന് ജനറൽ സാന്റോസിലെ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചുപൂട്ടുകയും 17 ആഭ്യന്തര സർവീസുകൾ റദ്ദാക്കുകയും ചെയ്തതായി വ്യോമയാന അധികൃതർ അറിയിച്ചു.

മറ്റൊരു തെക്കൻ മേഖലയിലെ സിവിൽ ഡിഫൻസ് ഡയറക്ടറായ എഡ്നാർ ദയൻഗിരംഗ് പറഞ്ഞത്, രാവിലെ സ്കൂളുകളിൽ അസംബ്ലിയിൽ പങ്കെടുക്കുകയായിരുന്ന നൂറിലധികം വിദ്യാർത്ഥികൾക്ക് പരിഭ്രാന്തിയിൽ വീണ് പരിക്കേൽക്കുകയും ചിലർ ബോധരഹിതരാവുകയും ചെയ്തു എന്നാണ്.

“ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുന്ന സമയത്താണ് ഭൂമി കുലുങ്ങിയത്, എനിക്ക് നേരെ നിൽക്കാനോ ബാലൻസ് ചെയ്യാനോ പോലും കഴിഞ്ഞിരുന്നില്ല,” ദാവോ നഗരത്തിൽ നിന്നും അദ്ദേഹം ഫോണിൽ പറഞ്ഞു.

മനിലയിലെ ഡിസെഡ്ആർഎച്ച് (DZRH) റേഡിയോ സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രവിശ്യാ ശാഖ പ്രവർത്തിച്ചിരുന്ന നാല് നില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. ജീവനക്കാർ പരിക്കേൽക്കാതെ താഴത്തെ നിലയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ മറ്റാരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. കെട്ടിടങ്ങളിൽ നിന്ന് വീണ അവശിഷ്ടങ്ങൾ താഴെ പാർക്ക് ചെയ്തിരുന്ന വാഹങ്ങളിലും പതിച്ചിട്ടുണ്ട്.

കോട്ടബാറ്റോ ട്രഞ്ചിൽ (Cotabato Trench) 10 കിലോമീറ്റർ ആഴത്തിലുണ്ടായ ചലനങ്ങളാണ് ഭൂകമ്പത്തിന് കാരണമായതെന്ന് ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി അറിയിച്ചു.

“ഇതൊരു വലിയ ഭൂകമ്പമാണ്, കൂടുതൽ നാശനഷ്ടങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ലഭ്യമായ വീഡിയോകളിൽ നിന്ന് ചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഇതിനകം വ്യക്തമായിട്ടുണ്ട്,” ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തെരേസിറ്റോ ബാകോൽകോൽ പറഞ്ഞു.

Short Brief

A powerful magnitude 7.8 offshore earthquake struck the southern Philippines on Monday, killing at least four people and injuring over 200. The quake, centered near General Santos city, damaged buildings, cracked a key access bridge, and triggered a 1-meter tsunami alongside prompting regional alerts in Indonesia and Malaysia. While the immediate tsunami threat has subsided, local infrastructure, including the international airport, suffered temporary closures and flight cancellations due to the impact.

(With inputs from TNIE)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button