INDIA NEWSTOP NEWS

വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു; സംഗീതലോകത്തിന് നികത്താനാവാത്ത നഷ്ടം.

Sponsored

മൈസൂരു: തെന്നിന്ത്യൻ വാനമ്പാടി വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു. 88 വയസായിരുന്നു. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ഇരുപതോളം ഭാഷകളിൽ പതിനായിരക്കണക്കിന് പാട്ടുകൾ പാടിയിട്ടുണ്ട്.

തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങിയ ഭാഷകളിൽ 48,000 ഓളം ഗാനങ്ങൾ ആലപിച്ചു. ഇവയ്ക്ക് പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്.

1938 ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് ജാനകി ജനിച്ചത്. മൂന്നാം വയസിൽ തന്നെ സംഗീതത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന ജാനകിയുടെ സംഗീതവാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്ക് വഹിച്ചു.

Sponsored

1956-ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തിൽ പങ്കെടുത്തു രണ്ടാം സ്ഥാനം നേടിയതാണ് ജാനകിക്ക് സംഗീതലോകത്തേക്കുള്ള വഴിതുറന്നത്. തുടർന്ന് 1957-ൽ മദ്രാസിലെ എവിഎം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു. ആ വർഷം തന്നെ, ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്ര പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു.

ഈ ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും മലയാളം ഉൾപ്പെടെ ആറു ഭാഷകളിൽ പാടുവാൻ ആ വർഷം തന്നെ ജാനകിക്ക് അവസരം ലഭിച്ചു. 1957-ൽ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വഴിയിൽ’ എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി പാടിയത്.

Short Brief

Legendary playback singer S. Janaki, fondly known as the ‘Nightingale of South India’, passed away at the age of 88 while undergoing treatment at a hospital in Mysuru. Over a career spanning more than six decades, she sang around 48,000 songs across nearly 20 languages including Telugu, Tamil, Malayalam, Kannada, Hindi, as well as foreign languages. Born in Guntur in 1938, her entry into cinema came after winning second place in an All India Radio competition in 1956, making her debut in 1957. Her passing marks an irreplaceable loss to Indian music.

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button