വിമാനത്തിനുള്ളിൽ വച്ച് നെഞ്ചുവേദന; തൃശൂർ സ്വദേശിക്ക് ദാരുണാന്ത്യം, മരണപ്പെട്ടത് കൊച്ചിയിലേക്കെത്തിയ 53കാരൻ.

തൃശൂർ: വിമാനത്തിനകത്ത് വച്ച് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മലയാളി യാത്രക്കാരൻ മരണമടഞ്ഞു. തൃശൂർ കുഴിക്കാട്ടുശ്ശേരി സ്വദേശി ജോജോ (53) ആണ് മരിച്ചത്. മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് വിമാനത്തിൽ വരികയായിരുന്നു അദ്ദേഹം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ഉടൻ തന്നെ എയർപോർട്ടിലെ മെഡിക്കൽ സംഘം അദ്ദേഹത്തിന് പ്രാഥമിക അടിയന്തിര ചികിത്സകൾ നൽകിയിരുന്നു. തുടർന്ന് വിദഗ്ധ ചികിൽസയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Short Brief A 53-year-old passenger named Jojo, a native of Kuzhikkattussery in Thrissur, passed away after experiencing severe chest pain mid-flight. He was travelling from Mumbai to Kochi. Although the airport’s medical team administered immediate first aid upon arrival and rushed him to a private hospital in Angamaly, his life could not be saved.
(With inputs from MN)
For more details: The Indian Messenger



