സ്കൂളിലെ കൗൺസിലിംഗിനിടെ വെളിപ്പെടുത്തൽ; പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന് പരാതി.

പത്തനംതിട്ട: പത്തനംതിട്ടയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ 13 കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി ക്രൂരമായ പീഡനവിവരം തുറന്നുപറഞ്ഞത്. പ്രായപൂർത്തിയാകാത്ത എട്ട് പേരാണ് കേസിലെ പ്രതികൾ എന്നാണ് സൂചന. ഇതിൽ ആറുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കൂടൽ പോലീസ് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർത്ഥികൾ തന്നെയാണ് കേസിലെ പ്രതികൾ. സ്കൂളിന് സമീപത്തുവെച്ചും, പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽവെച്ചുമാണ് പീഡനം നടന്നതെന്ന് കുട്ടി വെളിപ്പെടുത്തി. കൗൺസിലിംഗിൽ പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരായതിനാൽ ചട്ടങ്ങൾ പാലിച്ചുള്ള അന്വേഷണ നടപടികളുമായി പോലീസ് മുന്നോട്ട് പോവുകയാണ്.
Short Brief
The Koodal police in Pathanamthitta have registered two FIRs after a 13-year-old Class 9 student revealed during a school counseling session that she was sexually assaulted by her classmates. Preliminary reports suggest eight minors are involved in the crime, including a minor girl, and six of them have been identified. The assaults allegedly took place near the school premises and at the residence of one of the accused girls.
(With inputs from MN)
For more details: The Indian Messenger



