INDIA NEWSKERALA NEWS

ഡ്രൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ അന്തരിച്ചു.

Sponsored

മാവേലിക്കരയിൽ ഡ്രൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ അന്തരിച്ചു. ചെന്നിത്തല സ്വദേശിയായ പ്രദീപ് (48) ആണ് മരിച്ചത്. മാവേലിക്കര നടക്കാവ് വച്ചാണ് ദാരുണമായ സംഭവം നടന്നത്.

നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി കടയ്ക്ക് കേടുപാടുകൾ സംഭവിച്ചു. മാവേലിക്കര നടക്കാവിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. ഡ്രൈവർ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. യാത്രക്കിടെ ഡ്രൈവ‍ർക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്ടമാവുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല.

ഉടൻ തന്നെ യാത്രക്കാരും നാട്ടുകാരും ചേർന്ന് ഡ്രൈവർ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. (NM)

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button