പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എൻഎസ്എസ് പ്രതിഷേധം; തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എൻഎസ്എസ് പ്രതിഷേധത്തിന് ഒരുങ്ങുന്നു. തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്താനാണ് തീരുമാനം. എൻസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഈ പ്രകടനം നടത്തുന്നത്. കൂടാതെ, ഉപരാഷ്ട്രപതിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കുമെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്. വൈകിട്ട് നാലിന് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിക്കുക.
പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കഴിഞ്ഞ ദിവസം വീണ്ടും രംഗത്തെത്തിയിരുന്നു. സുകുമാരൻ നായർക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു എന്നതരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹവുമായി സംസാരിച്ചിരുന്നെന്നും വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു സുകുമാരൻ നായരുടെ ഈ പ്രതികരണം.
English Summary
The Nair Service Society (NSS) is organizing a protest march to the Secretariat in Thiruvananthapuram against Leader of the Opposition V D Satheesan under the leadership of its Thiruvananthapuram Taluk Union. The demonstration is being held in solidarity with NSS General Secretary G Sukumaran Nair and also to register protest against criticisms directed at the Vice President and Union Minister Suresh Gopi. The rally will commence at 4:00 PM from the Martyrs’ Column.
This escalation comes after G Sukumaran Nair reiterated that Satheesan had denied him an appointment, countering Satheesan’s press conference statement where he claimed reports of denying the meeting were untrue and that he had conversed with the NSS chief.
(With input from MN)
For more details: The Indian Messenger



