INDIA NEWSKERALA NEWSTOP NEWS

മൺറോതുരുത്തിൽ കായൽത്തീരത്ത് മനുഷ്യ തലയോട്ടി കണ്ടെത്തി.

Sponsored

കൊല്ലം: മൺറോതുരുത്ത് പഞ്ചായത്തിലെ പേഴുംതുരുത്ത് ഇടച്ചാൽ പാലത്തിന് സമീപം കായൽത്തീരത്ത് നിന്ന് മനുഷ്യ തലയോട്ടിയുടെ ഭാഗം കണ്ടെത്തി.

ഞായറാഴ്ച വൈകിട്ട് 6.30-ഓടെയാണ് സംഭവം. മുൻ ഗ്രാമപഞ്ചായത്തംഗം എസ്. അഭിജിത്തും സുഹൃത്തുക്കളും പാലത്തിന് സമീപം നിൽക്കവേയാണ് തലയോട്ടിയോട് സാദൃശ്യമുള്ള ഭാഗം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കിഴക്കേ കല്ലട എസ്.ഐ അനന്തു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും തലയോട്ടിയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തലയോട്ടി സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ കിഴക്കേ കല്ലട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ടെത്തിയ തലയോട്ടിയുടെ ഭാഗം തിരുവനന്തപുരത്തെ ഫോറൻസിക് വിഭാഗത്തിന് കൈമാറും. തുടർന്ന് ഡി.എൻ.എ പ്രൊഫൈലിംഗ് നടത്താനാണ് പോലീസിന്റെ നീക്കം. തലയോട്ടിയുടെ പഴക്കവും ആളുടെ പ്രായവും ഫോറൻസിക് പരിശോധനയിലൂടെ തിരിച്ചറിഞ്ഞാൽ മാത്രമേ മുൻപ് കാണാതായ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാകൂ എന്ന് പോലീസ് വ്യക്തമാക്കി.

Sponsored

പാലത്തിന് സമീപം കരയോട് ചേർന്നുള്ള ഭാഗത്ത് ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു തലയോട്ടി കണ്ടെത്തിയത്. ഇതിന്റെ ഭാഗങ്ങൾ ദ്രവിച്ച നിലയിലാണ്. ഈ പ്രദേശത്ത് ശക്തമായ വേലിയേറ്റം ഉണ്ടാകാറുള്ളതിനാൽ വെള്ളം ഉയർന്നപ്പോൾ ഒഴുകി അടിഞ്ഞതാകാനാണ് സാധ്യത. കൂടാതെ, പഴയ നിർമ്മിതികളോ കുഴിമാടങ്ങളോ മാറ്റുന്നതിനിടയിൽ മണ്ണുമാറ്റി കായലിൽ തള്ളിയപ്പോൾ വന്നതാകാനും സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു.

Short Brief

Human skull remains were recovered near the Pezhumthuruth Edachil bridge along the backwater shore in Munroe Island, Kollam. Following information provided by a former panchayat member, Kizhakkekallada police inspected the site, secured the remains, and registered a case. The skull fragment will be sent to the Forensic Department in Thiruvananthapuram for DNA profiling to determine its age and origin, which will aid in tracing missing persons. Authorities suspect the remains may have washed ashore due to high tides or moved during soil clearing activities.

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button