
സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രം ‘ലോ ആൻഡ് ഓർഡർ’ (Law & Order) സെപ്റ്റംബർ നാലിന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രകാശ് വർമ്മ അവതരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ജൂനിയേഴ്സായ അഞ്ച് ചെറുപ്പക്കാരും അവരുടെ ഉദ്യമങ്ങളുമാണ് പുതിയ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഒരു പൂർണ്ണ പോലീസ് പശ്ചാത്തലത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ പോസ്റ്റർ. സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ. ജി, മഹാ സുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കൊച്ചി നഗരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പൂർണ്ണമായും ഒരു പോലീസ് സ്റ്റോറിയും മാസ് ആക്ഷൻ എന്റർടെയ്നറുമാണ്. വലിയ മുതൽമുടക്കിൽ തൊണ്ണൂറു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം കൊച്ചിക്ക് പുറമേ കണ്ണൂർ, വയനാട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് പൂർത്തിയായിരിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫർമാരായ ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയ ശശി എന്നിവർ ചേർന്നാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
പ്രകാശ് വർമ്മയും അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്. ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ് ബാബു തോമസ്, ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മന്മഥൻ, ജോണി ആന്റണി, ഭീമൻ രഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബികാ നായർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവർക്കൊപ്പം കാരിക്കാമുറി ഷണ്മുഖം എന്ന ജനപ്രിയ കഥാപാത്രമായി മമ്മൂട്ടി വീണ്ടും ഈ ചിത്രത്തിൽ എത്തുന്നുണ്ടെന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ ശക്തമായി പ്രചരിക്കുന്നുണ്ട്.
ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയേൽ സംഗീതം പകരുമ്പോൾ ബിജിപാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, കലാസംവിധാനം – സാബു റാം, മേക്കപ്പ് – റോഷൻ എൻ. ജി, കോസ്റ്റ്യും ഡിസൈൻ – സമീരാ സനീഷ്, സ്റ്റിൽസ് – പ്രേംലാൽ പട്ടാഴി, സൗണ്ട് ഡിസൈൻ – കിഷൻ സപ്താ, ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വി. ബോസ്, ഡിസൈൻ – ആന്റണി സ്റ്റീഫൻ, കാസ്റ്റിംഗ് ഡയറക്ടർ – ശാലിനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, പി.ആർ.ഒ – വാഴൂർ ജോസ്.
For more details: The Indian Messenger



