INDIA NEWS

ഹരിപ്പാട് ഒറ്റമുറിക്കട തകർത്ത സംഭവം: പ്രതിക്ക് സ്റ്റേഷൻ ജാമ്യം; പോലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

Sponsored

ആലപ്പുഴ: ഹരിപ്പാട് ശ്രീവൽസം മാനേജ്മെന്റ് ഒറ്റമുറിക്കട ഗുണ്ടായിസത്തിലൂടെ തകർക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് വേണ്ടി ഹരിപ്പാട് പോലീസ് വഴിവിട്ട ഇടപെടൽ നടത്തിയതായി ആരോപണം. പൊതുമുതൽ നശീകരണ നിരോധന നിയമപ്രകാരം (PDPP) കേസെടുത്തിട്ടും കേസ്സിലെ പ്രതിയായ ചെറായി ഷാജിക്ക് പോലീസ് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു. ഇതിന് പിന്നിൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നാണ് സൂചന.

അതേസമയം, കട തകർക്കപ്പെട്ട വ്യാപാരി അശോകന്റെ വസതിയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സന്ദർശനം നടത്തുകയും ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. തനിക്ക് താൽക്കാലിക കട വേണ്ടെന്നും ഒരു മാസത്തിനകം സ്ഥിരം കട പൂർത്തീകരിച്ച് നൽകണമെന്നും അശോകൻ മന്ത്രിയോട് വ്യക്തമാക്കി. സ്വന്തം കടയ്ക്ക് മുന്നിൽ പാർക്കിംഗ് സൗകര്യം ലഭിക്കുന്നതിന് വേണ്ടിയാണ് ഒറ്റമുറിക്കടയിൽ കച്ചവടം ചെയ്തിരുന്ന അശോകന്റെ ജീവനോപാധി ഹരിപ്പാട് ശ്രീവത്സം ടെക്സ്റ്റൈൽസ് ഉടമകൾ ഗുണ്ടകളെ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്.

സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ കടയുടമയ്ക്കെതിരെയും കടയിടിച്ച് നിരത്തിയ ചെറായി ഷാജിക്കെതിരെയും ഹരിപ്പാട് പോലീസ് കേസെടുത്തിരുന്നു. ഹരിപ്പാട് നഗരസഭയുടെ കൈവരി തകർത്ത് പൊതുമുതൽ നശിപ്പിച്ചതിനായിരുന്നു കേസ്. എന്നാൽ, നിസ്സാര പ്രതിഷേധങ്ങൾക്കിടയിൽ കയറു പൊട്ടിയാൽ പോലും പൊതുമുതൽ നശീകരണ നിയമപ്രകാരം റിമാൻഡ് ചെയ്യുന്ന പോലീസ്, ഈ കേസിൽ പ്രതിക്കായി ഒത്തുകളിച്ച് സ്റ്റേഷൻ ജാമ്യം നൽകിയതിനെതിരെ നഗരസഭാ വൈസ് ചെയർമാനും രംഗത്തെത്തി.

Sponsored

അതിനിടെ, സ്വന്തം കടയിൽ നിന്ന് ഒഴിഞ്ഞുപോകാൻ അശോകന് ഹരിപ്പാട് നഗരസഭാ സെക്രട്ടറി നോട്ടീസ് നൽകിയത് പുതിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. ഈ വിഷയം ഉച്ചയ്ക്ക് ചേരുന്ന നഗരസഭായോഗത്തിൽ കടുപ്പത്തിൽ ചർച്ചയാകും. ഇന്നലെ നടന്ന ചർച്ചകളുടെ ഭാഗമായി താൽക്കാലിക ഷെഡ് നിർമ്മിച്ച് നൽകാം എന്ന് ശ്രീവത്സം മാനേജ്മെന്റ് പറഞ്ഞിരുന്നുവെങ്കിലും താൽക്കാലിക സംവിധാനം വേണ്ടെന്ന നിലപാടിലാണ് അശോകൻ.

സ്ഥിരം കടയുടെ നിർമ്മാണം പൂർത്തിയാകുന്നതുവരെ അശോകന് പ്രതിദിനം നഷ്ടപരിഹാരം നൽകാൻ ശ്രീവത്സം മാനേജ്മെന്റ് സമ്മതിച്ചിട്ടുണ്ട്.

hort Brief (English)

The Haripad police face criticism for granting station bail to an accused involved in the illegal demolition of a local trader’s shop for Sreevalsam Textiles’ parking space. While Home Minister Ramesh Chennithala visited the victim, Ashokan, demanding a permanent shop within a month, a public boycott against Sreevalsam Textiles has gained traction on social media.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button