INDIA NEWSTOP NEWS

AI നിരീക്ഷണത്തിൽ കുടുങ്ങിയത് 2,900 പേർ; ഡൽഹി പ്രതിഷേധത്തിൽ പങ്കെടുത്തതിൽ കൊലപാതക, ലൈംഗികാതിക്രമ കേസുകളിൽ ഉൾപ്പെട്ടവരും.

Sponsored

നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ കൊലപാതകം, ലൈംഗികാതിക്രമ കേസുകളിൽ ഉൾപ്പെട്ടവരുമുണ്ടെന്ന് കണ്ടെത്തൽ. ക്രിമിനൽ റെക്കോർഡുള്ള 2,900 പേരെ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. ഡൽഹി പൊലീസിന്റെ എഐ സർവൈലൻസ് ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഡൽഹി പൊലീസിന്റെ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം (FRS), ക്രൈം-കുണ്ഡ്ലി ഡാറ്റാബേസ് (ഡൽഹി പൊലീസ് ആരംഭിച്ച ഏകീകൃത ബയോമെട്രിക് ക്രിമിനൽ ഡാറ്റാബേസ് അഥവാ, കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനുള്ള ജനപ്രിയ മീഡിയ ഫോർമാറ്റിനെ സൂചിപ്പിക്കുന്നു) ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ പട്ടികകൾ എന്നിവ ഉൾപ്പെടെ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.

ഡൽഹിയിലെ ഔട്ടർ ഡൽഹി, നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ്, ഈസ്റ്റ്, സൗത്ത് വെസ്റ്റ്, റെയിൽവേസ് തുടങ്ങിയ ജില്ലകളിൽ വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 2,873 പേരെ തിരിച്ചറിഞ്ഞു. ഇതിൽ 989 പേർക്ക് ഗുരുതര ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.

Sponsored

Short Brief

Delhi Police used AI surveillance, facial recognition technology, and the Crime-Kundali biometric database during the NEET protests at Jantar Mantar to identify nearly 2,900 individuals with criminal records. Among those identified, nearly 1,000 individuals have history in serious crimes including murder and sexual assault.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button