INDIA NEWSKERALA NEWSTOP NEWS

കൊല്ലത്ത് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മോഷണക്കേസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്.

Sponsored

കൊല്ലം: പോലീസിനെ വെട്ടിക്കുന്നത് പതിവാക്കിയ മോഷണക്കേസ് പ്രതി കൊല്ലം കോടതി വളപ്പിൽ നിന്ന് വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ചു. ട്രെയിൻ മോഷണ കേസുകളിൽ പിടിയിലായ അഭിജിത്താണ് രക്ഷപ്പെടാൻ ശ്രമിച്ചത്.

പോലീസുകാരുടെ കണ്ണുവെട്ടിച്ച് മുൻഭാഗത്തെ ഗേറ്റ് വഴി ഓടിരക്ഷപ്പെടാനായിരുന്നു അഭിജിത്തിന്റെ ശ്രമം. എന്നാൽ പിന്നാലെ ഓടിയ പോലീസ് സംഘം ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. സംഭവത്തിൽ കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തു. നേരത്തെയും കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ടാണ് പോലീസ് പിടികൂടിയത്.

കേരളത്തിലും തമിഴ്നാട്ടിലും ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവാണ് ‘വേട്ട അഭിജിത്ത്’ എന്ന പരവൂർ സ്വദേശി അഭിജിത്ത്. ട്രെയിനുകളിലെ എസി കോച്ചുകളിൽ ടിക്കറ്റെടുത്ത് കയറി യാത്ര ചെയ്ത് ലാപ്ടോപ്പ്, മൊബൈൽ ഫോൺ, സ്വർണാഭരണങ്ങൾ എന്നിവ മോഷ്ടിക്കുന്നതാണ് ഇയാളുടെ ശൈലി.

Sponsored

ജൂലൈ ഒന്നിനാണ് അഭിജിത്ത് ഒടുവിൽ പോലീസിന്റെ പിടിയിലായത്. മോഷണക്കേസിൽ തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട ശേഷം മോഷണപരമ്പര തുടരുന്നതിനിടെയാണ് കൊല്ലത്തുവെച്ച് ഇയാൾ പിടിയിലായത്.

Short Brief

Notorious train thief Abhijith, alias ‘Vetta Abhijith’, made a dramatic bid to escape from the Kollam court complex by evading officers and sprinting toward the front gate. However, the police team chased him down and took him back into custody. Known for targeting AC train compartments across Kerala and Tamil Nadu, Abhijith was recently arrested on July 1 after previously escaping Tamil Nadu police custody. Kollam West Police have registered a case regarding the escape attempt.

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button