ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് തീപിടിച്ചു; ഒൻപത് യാത്രക്കാരും സുരക്ഷിതർ.

കൊല്ലം: ചടയമംഗലം കുരിയോട് ഭാഗത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് തീപിടിച്ചു. അപകടത്തിൽ ആളപായമില്ല. പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്.
വെള്ളിയാഴ്ച രാവിലെ 5.30 തോടെയായിരുന്നു നാടകീയമായ സംഭവം നടന്നത്. അപകടസമയത്ത് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ ഒൻപത് യാത്രാക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. എഞ്ചിൻ ഭാഗത്തുനിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ ബസ് റോഡരികിലേക്ക് നിർത്തി യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
ബസിന്റെ ഡീസൽ ടാങ്കിന്റെ പൈപ്പിലുണ്ടായ ചോർച്ചയാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് കടയ്ക്കൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റ് ഉടൻ സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്.
Short Brief
A KSRTC Super Fast bus caught fire while running near Kuriyode in Chadayamangalam, Kollam district, early Friday morning. The bus was heading from Punalur to Thiruvananthapuram with nine passengers on board when the incident occurred around 5:30 AM. A major tragedy was averted as all passengers escaped safely. Preliminary reports suggest a diesel pipe leak caused the fire, which was brought under control by the Kadakkal Fire and Rescue services.
(With inputs from MN)
For more details: The Indian Messenger



