INDIA NEWSKERALA NEWSTOP NEWS

മാരകമായ മയക്കുമരുന്ന് ഗുളികകളുടെ വൻ ശേഖരവുമായി യുവാവ് കൊല്ലത്ത് എക്സൈസ് പിടിയിൽ.

Sponsored

കൊല്ലം: മാരകമായ മയക്കുമരുന്ന് ഗുളികകളുടെ വൻ ശേഖരവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ വീട്ടിൽ ടിന്റു സേവിയർ (36) ആണ് കൊല്ലം എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി നടത്തിയ പരിശോധനയിൽ 6,200 ടൈഡോൾ ഗുളികകളും 20 നൈട്രോസെപാം ഗുളികകളും ഇയാളിൽ നിന്നും കണ്ടെടുത്തു.

പകൽ 2.20-ഓടെ വാളത്തുങ്കൽ ഗുരുമന്ദിരം ജംഗ്ഷനിലുള്ള ഇടറോഡിൽ നിന്നാണ് ലഹരി ഗുളികകളുമായി പ്രതി പിടിയിലായത്.

Sponsored

കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവിൽ എക്സൈസ് ഓഫീസർ സാലിം എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രുതി ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ ഷെഫീഖ് ബി, പ്രിവന്റീവ് ഓഫീസർ ദിലീപ്കുമാർ പി., അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ മിനേഷ്യസ്, ബിനുലാൽ എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ്കുമാർ ജി എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Short Brief

Kollam Excise officers seized a massive stash of contraband drugs during ‘Operation Thunder’ and arrested a 36-year-old youth named Tintu Xavier from Eravipuram. The officers confiscated 6,200 Tapentadol (Tydol) tablets and 20 Nitrazepam tablets from the accused, who was nabbed near Valathungal Gurumandiram Junction. The raid was led by Excise Range Inspector P. Sankar and his operational team.

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button