INDIA NEWSKERALA NEWSSTORY & POEMS

ഓണം വരവറിയിച്ച് ‘ചിങ്ങത്തേര്’ ഓണപ്പാട്ട് ആൽബം പുറത്തിറങ്ങി.

Sponsored

ചിങ്ങപ്പുലരിയിൽ മലയാളി മനസ്സുകളിൽ ഓണനിലാവ് പരത്തി പുതിയ ഓണപ്പാട്ട് ആൽബം ‘ചിങ്ങത്തേര്’ റിലീസ് ചെയ്തു. ‘വെസ്റ്റേൺ ഹിൽസ് മീഡിയ’ (Western Hills Media) യൂട്യൂബ് ചാനലിലൂടെയാണ് ആൽബം പ്രേക്ഷകരിലേക്ക് എത്തിയത്. സുധീരൻ പ്രയാർ രചിച്ച മനോഹരമായ വരികൾക്ക് വേണു അഞ്ചൽ ഈണം പകർന്നിരിക്കുന്നു. ഡോ. നിഥിൻ സോമൻ, ശ്രീകുട്ടി പ്രശാന്ത് എന്നിവർ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ശബരി ഹരിദാസ് ആണ് സംഗീത സംയോജനവും ഓർക്കസ്ട്രേഷനും നിർവ്വഹിച്ചിരിക്കുന്നത്.

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ചിങ്ങമാസത്തെയും ഓണാഘോഷങ്ങളെയും വരികളിലൂടെയും ഈണത്തിലൂടെയും മനോഹരമായി ആവിഷ്കരിച്ചിരിക്കുകയാണ് ഈ ആൽബത്തിൽ. ഗ്രാമീണ ഭംഗിയും പുന്നമടക്കായലിലെ വള്ളംകളിയുടെ ആവേശവും അന്തിമാനത്തിന്റെ ചന്തവുമെല്ലാം ആവോളം നിറഞ്ഞുനിൽക്കുന്ന ഗാനം കേൾവിക്കാർക്ക് മികച്ചൊരു ദൃശ്യ-ശ്രവ്യ അനുഭവം സമ്മാനിക്കുന്നു.

ആസ്വാദനം: പ്രകൃതിശോഭയും പാരമ്പര്യവും തുളുമ്പുന്ന ഓണക്കാഴ്ചകൾ

‘ചിങ്ങത്തേര്’ എന്ന ഗാനം കേരളീയ ഗ്രാമീണ ജീവിതത്തിന്റെ നന്മകളെയും ഓണക്കാലത്തിന്റെ വരവിനെയും അതീവ മനോഹരമായി വരച്ചുകാട്ടുന്നു.

Sponsored

“ചിങ്ങമാസതേരേറി, പൊന്നോണം വന്നെത്തി ചില്ലു മണി മഞ്ഞാൽ പൂമ്പുലരിയൊരുങ്ങി…”

എന്ന പ്രാരംഭ വരികളിൽ തന്നെ ചിങ്ങപ്പുലരിയുടെ പ്രഭാത മഞ്ഞും പൂക്കളങ്ങളുടെ വസന്തവും കേൾവിക്കാരിലേക്ക് എത്തിക്കാൻ ഗാനരചയിതാവിന് സാധിച്ചിട്ടുണ്ട്.

തുടർന്ന് വരുന്ന വരികളിൽ കായലോളങ്ങളിലെ വള്ളംകളിയുടെ ആവേശവും, കൊയ്ത്തുപാട്ടുകളുടെ ഓർമ്മകളും, ഓലക്കുട ചൂടിയെത്തുന്ന ഓണത്തപ്പന്റെ സങ്കൽപ്പങ്ങളും ഗാനത്തിന് തികച്ചും പരമ്പരാഗതമായ തനിമ നൽകുന്നു. വേണു അഞ്ചലിന്റെ ലളിതവും മനോഹരവുമായ ഈണവും ശബരി ഹരിദാസിന്റെ വാദ്യസംയോജനവും ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു. ഡോ. നിഥിൻ സോമന്റെയും ശ്രീകുട്ടി പ്രശാന്തിൻറെയും തെളിമയാർന്ന ആലാപനം ഗാനത്തെ കേൾവിക്കാരുടെ മനസ്സിൽ ഓണ ഓർമ്മകൾ ഉണർത്തുന്ന മനോഹരമായ അനുഭവമാക്കി മാറ്റുന്നു.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button