INDIA NEWSTOP NEWS
കാൺപൂരിൽ ട്രെയിനിങ് വിമാനം തകർന്നു വീണു: ട്രെയിനി പൈലറ്റും ഇൻസ്ട്രക്ടറും കൊല്ലപ്പെട്ടു.

കാൺപൂർ: ഗംഗാനദിക്കരയിൽ പരിശീലന വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ ഇൻസ്ട്രക്ടർ പൈലറ്റും ട്രെയിനി പൈലറ്റും കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെ കാൺപൂരിലെ കട്രി ഏരിയയിലുള്ള നാഥാപൂർവ ഗ്രാമത്തിന് സമീപമാണ് സംഭവം.
‘ഗാർഗ് ഏവിയേഷൻ’ പ്രവർത്തിപ്പിച്ചിരുന്ന ടെക്നാം (Tecnam) വിമാനം രാവിലെ 11:30 ഓടെയാണ് പറന്നുയർന്നത്. വിമാനം ഉയർന്ന് ഏകദേശം 20 മിനിറ്റിനുള്ളിൽ തകർന്നു വീഴുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
അപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) വിശദമായ അന്വേഷണം നടത്തുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. കൂടാതെ, ആവശ്യമായ റെഗുലേറ്ററി പരിശോധനകൾക്കുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (DGCA) നിന്നുള്ള മൂന്നംഗ സംഘം അപകടസ്ഥലം സന്ദർശിക്കും.
For more details: The Indian Messenger



