INDIA NEWSPRAVASITOP NEWS

കുടുംബ എതിർപ്പ്: ശാസ്താംകോട്ട കായലിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി.

Sponsored

കൊല്ലം: കുടുംബാംഗങ്ങളുടെ എതിർപ്പിനെത്തുടർന്ന് ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ച യുവ ദമ്പതികളെ കൊല്ലം ശാസ്താംകോട്ട കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരത്തോടെ കായലിലെത്തിയ ഇരുവരും വെള്ളത്തിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെയോടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

അഭിരാമി (19), രാജീവ് (26) എന്നിവരാണ് മരിച്ചത്. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരുമിച്ച് ജീവിച്ചു വരികയായിരുന്നു. ഇവരുടെ ബന്ധത്തിനെതിരെ കുടുംബങ്ങൾ രംഗത്തെത്തിയതിനെ തുടർന്ന് മുൻപ് പോലീസ് ഇടപെടലും ഉണ്ടായിരുന്നു. സംഭവത്തിൽ ശാസ്താംകോട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button