INDIA NEWSTOP NEWS

പാകിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള സാഹസത്തിന് മുതിർന്നാൽ അതിർത്തി കടന്നു തല്ലും: പ്രധാനമന്ത്രി നരേന്ദ്ര മോദി.

Sponsored

ന്യൂഡൽഹി: ഭീകരവാദം വ്യാപിപ്പിക്കുന്നവർ ഇന്ന് പ്രതിരോധത്തിലാണെന്നും പാകിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള സാഹസത്തിന് മുതിർന്നാൽ ഇന്ത്യൻ സായുധ സേന അവരുടെ മണ്ണിൽ കയറി പ്രഹരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിന്റെ (SRCC) ശതാബ്ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ സുരക്ഷാ നേട്ടങ്ങളെയും വിദേശനയത്തെയും കുറിച്ച് വ്യക്തമാക്കിയത്.

ജമ്മു കശ്മീർ മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വരെ ഇന്ന് സമാധാനം പുലരുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മാവോയിസ്റ്റ് ഭീകരവാദത്തിന്റെയും നക്സലിസത്തിന്റെയും നട്ടെല്ല് ഒടിഞ്ഞു കഴിഞ്ഞു. ഒരു കാലത്ത് ഇന്ത്യയുടെ നയപരമായ സ്തംഭനാവസ്ഥയെക്കുറിച്ച് (Policy Paralytic Condition) ആശങ്കപ്പെട്ടിരുന്ന ലോകം ഇന്ന് ഇന്ത്യയുടെ നയപരമായ ചലനാത്മകതയെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ കരുത്തുറ്റ സുരക്ഷാ നയങ്ങൾ ലോകരാജ്യങ്ങൾക്ക് മുന്നിൽ രാജ്യത്തിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചതായി അദ്ദേഹം ഓർമ്മിപ്പിച്ചു.

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button